Sunday, May 5, 2024
spot_img

റാന്നിയിലും “രക്ഷയില്ലാത്ത” പ്രവർത്തനം ! മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐക്കാർ തല്ലി ചതച്ചു

റാന്നി: നവകേരളാ സദസിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങൾക്കും നേരെ കരിങ്കൊടി പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവർത്തകർ തല്ലി ചതച്ചു. കൊഴല്ലൂര്‍- മൂവാറ്റുപുഴ പാതയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ കാത്തുനിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മർദ്ദനത്തിനിരയായത് .

കമ്പില്‍ കറുത്ത തുണിചുറ്റി ബസിനുനേരെ വലിച്ചെറിയാനായി കാത്ത് നിന്ന 20-ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാറിലെത്തിയ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിരിച്ചറിയുകയും നവകേരള ബസിനു മുന്നിലായി വന്ന പോലീസുകാരെ വിവരം അറിയിക്കുകയും ചെയ്തു. പിന്നാലെ സംഘർഷം ആരംഭിച്ചു. 20 മിനുറ്റോളം സംഘര്‍ഷാവസ്ഥ തുടര്‍ന്നു. സംഭവത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പോലീസ് കൊണ്ട് പോയെങ്കിലും ആക്രമണം നടത്തിയ ഇടത് പക്ഷ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

Related Articles

Latest Articles