തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി പിൻവലിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയിരുന്നത്. ശനിയാഴ്ച നല്‍കിയിരുന്ന അവധി നിര്‍ത്തലാക്കി പ്രവര്‍ത്തന ദിനങ്ങള്‍ പഴയ പടിയാക്കാനാണ് സർക്കാർ തീരുമാനം.
കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് സർക്കാർ ഓഫീസുകൾക്ക് മാസത്തിലെ എല്ലാ ശനിയാഴ്‌ചകളിലും അവധി പ്രഖ്യാപിച്ചത്. രണ്ടാം ശനിയാഴ്ച ഒഴികെ ജനുവരി 16ാം തിയ്യതി മുതലുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കും.

