Friday, May 17, 2024
spot_img

കോവിഡിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും ദരിദ്ര ജനവിഭാഗങ്ങളെ സംരക്ഷിക്കാൻ 400 മില്യൺ ഡോളറിന്റെ പദ്ധതിയുമായി ഇന്ത്യയും ലോകബാങ്കും

ദില്ലി: കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്നും ദരിദ്രരായ ജനങ്ങളെ സംരക്ഷിക്കാൻ 400 മില്യൺ ഡോളറിന്റെ പദ്ധതി ആവിഷ്കരിച്ച് ഇന്ത്യയും ലോകബാങ്കും. മഹാമാരി ഏൽപ്പിക്കുന്ന പ്രത്യാഘാതങ്ങളെ തടയുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

പാവപ്പെട്ടവരെ കോവിഡ് ബാധിക്കുന്നതു തടയാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. ഈ വർഷം മെയ് മാസത്തിലാണ് 750 മില്യൺ ഡോളർ പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലായത്. കൃത്യസമയത്ത് വിനിയോഗിച്ച ഈ തുക കൊണ്ട് ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങളെ കോവിഡിന്റെ അനന്തരഫലങ്ങളിൽ നിന്നും വലിയൊരളവ് വരെ സംരക്ഷിക്കാൻ സാധിച്ചു.

ഇന്ത്യൻ സർക്കാരും ലോക ബാങ്കിന്റെ ഇന്ത്യയിലെ ആക്ടിങ് കൺട്രി ഡയറക്ടറായ സുമില ഗുല്യാനിയും തമ്മിലാണ് ഈ കരാർ ഒപ്പിട്ടിരിക്കുന്നത് എന്ന് സാമ്പത്തിക കാര്യ അഡീഷണൽ സെക്രട്ടറി സി.എസ് മോഹപത്ര അറിയിച്ചു.

Related Articles

Latest Articles