Featured

മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന് വേണ്ടി കോടികൾ മുടക്കി സർക്കാർ |cpm

സർക്കാർ ജോലികളിലേക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റുന്നത് പിണറായി സർക്കാരിന്റെ പതിവ് രീതിയാണ്, എൽ ഡി എഫ് ആണോ എന്നാൽ എങ്ങനെയും സർക്കാർ ജോലി റെഡി ഇതാണ് ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ അവസ്ഥ , ബന്ധു നിയമനങ്ങൾ പിണറായി അധികാരത്തിൽ കയറിയതോടെ പതിവ് രീതിയായി , ഇപ്പോൾ നോക്കിക്കഴിഞ്ഞാൽ മന്ത്രിമാരുടെഎല്ലാം പേഴ്സണൽ സ്റ്റാഫുകളെ നോക്കിയാൽ അറിയാൻ കഴിയും എല്ലാം മന്ത്രിമാർക്ക് വേണ്ട പെട്ടവർ

ഇപ്പോൾ പെൻഷൻ വാങ്ങാനുള്ള സർവീസ് പരിധിയായ രണ്ടു വർഷവും ഒരു ദിവസവും പൂർത്തിയാക്കിയതോടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ മാറ്റിത്തുടങ്ങിയിരിക്കുകയാണ് . ഇനി വേണ്ടപ്പെട്ട പുതിയ ആളുകളെ സ്റ്റാഫുകളാക്കും.1.60 ലക്ഷം വരെ ശമ്പളമുള്ള ജോലിക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യതയില്ല. സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള ഉടക്കിന് ഇടയാക്കിയ സംഭവങ്ങളിൽ ഒന്ന് മന്ത്രിമാരുടെ പേഴ്‌സ്ണൽ സ്റ്റാഫുകൾക്ക് രണ്ടര വർഷം ജോലി ചെയ്താൽ പിന്നീട് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്ന അവസരം ലഭിക്കുമെന്നതാണ്
ഇവരുടെ ശമ്പളത്തിനും പെൻഷനുമായി കോടികൾ ചെലവിടുന്നത് നിയമവിരുദ്ധമാണെന്ന് ഗവർണർ നേരത്തേ വിമർശനമുന്നയിച്ചിരുന്നു.

1994ലാണ് പേഴ്സണൽ സ്റ്റാഫ് പെൻഷൻ തുടങ്ങിയത്. മിനിമം പെൻഷന് 3 വർഷത്തെ സർവീസുണ്ടാവണം. രണ്ടു വർഷവും ഒരു ദിവസവും ജോലി ചെയ്യുന്നവർക്ക് മൂന്നു വർഷമായി പരിഗണിച്ച് 4750 രൂപ പെൻഷൻ നൽകും.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷനേതാവിനുമൊക്കെയായി 362 പേഴ്സണൽ സ്റ്റാഫുകളുണ്ട്.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ 623 പേർ. ഇവരുടെ ശമ്പളത്തിന് 1.42 കോടിയോളം വേണം. 7% ഡി.എയും 10% എച്ച്.ആർ.എയും മെഡിക്കൽ റീ-ഇംപേഴ്സ്മെന്റുമുണ്ട്. സർക്കാർ ക്വാർട്ടേഴ്സുകളുമുണ്ട്. പ്രതിപക്ഷ നേതാവിന് 14 സ്റ്റാഫുണ്ട്. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മാറി ഗണേശ്കുമാറും കടന്നപ്പള്ളിയും വരുമ്പോൾ സ്റ്റാഫുകളും മാറും.

ഒരു മന്ത്രിയുടെ കാലാവധിയിൽ രണ്ടു പേരെ വച്ച് രണ്ടു പേർക്കും പെൻഷൻ വാങ്ങിക്കൊടുക്കും. നാലു വർഷമെങ്കിലും പ്രവർത്തിച്ചവർക്കേ പെൻഷൻ നൽകാവൂവെന്ന ശമ്പളകമ്മിഷൻ ശുപാർശ സർക്കാർ അംഗീകരിച്ചിട്ടില്ല. നവകേരളസദസ് കഴിയുന്നതോടെ പേഴ്സണൽസ്റ്രാഫുകൾ കൂട്ടത്തോടെ മാറും.

പേഴ്‌സണൽ സ്റ്റാഫുമാരിൽ ഉയർന്ന ശമ്പളം പ്രൈവറ്റ് സെക്രട്ടറിക്കും അഡി.പ്രൈവറ്റ് സെക്രട്ടറിക്കുമാണ്. . കുറഞ്ഞ ശമ്പളം പാചകക്കാരനാണ്. ശമ്പള സ്‌കെയിൽ 23,000-50,200യാണ്. 70,000 രൂപ വരെ ശമ്പളമുള്ളവർക്ക് ഫസ്റ്റ്ക്ലാസ് എ.സി ട്രെയിൻ ടിക്കറ്റും 77,000രൂപയ്ക്ക് മുകളിൽ വിമാന യാത്രാ ടിക്കറ്റും ലഭിക്കും. അങ്ങനെ മോത്തിൽ പറഞ്ഞാൽ സര്ക്കാർ ചിലവിൽ സുഖ ജീവിതം

B4 Admin

Recent Posts

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

12 hours ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

12 hours ago

കോ-പൈലറ്റ് ക്യാപ്റ്റനെ ആക്‌സ് ഉപയോഗിച്ച് ആക്രമിച്ച ഫ്‌ലൈ ദുബായ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വിമാനത്തില്‍ കൂടി അടിയന്തരാവസ്ഥ. ലണ്ടന്‍-ചിക്കാഗോ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നു

ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…

13 hours ago

108 ആംബുലന്‍സുകളില്‍ ആന്റിവെനം ലഭ്യമെന്ന പ്രചാരണം വ്യാജം. കര്‍ശന നടപടിയെന്ന് അധികൃതര്‍

തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…

13 hours ago

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

17 hours ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

23 hours ago