സർക്കാർ ജോലികളിലേക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റുന്നത് പിണറായി സർക്കാരിന്റെ പതിവ് രീതിയാണ്, എൽ ഡി എഫ് ആണോ എന്നാൽ എങ്ങനെയും സർക്കാർ ജോലി റെഡി ഇതാണ് ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ അവസ്ഥ , ബന്ധു നിയമനങ്ങൾ പിണറായി അധികാരത്തിൽ കയറിയതോടെ പതിവ് രീതിയായി , ഇപ്പോൾ നോക്കിക്കഴിഞ്ഞാൽ മന്ത്രിമാരുടെഎല്ലാം പേഴ്സണൽ സ്റ്റാഫുകളെ നോക്കിയാൽ അറിയാൻ കഴിയും എല്ലാം മന്ത്രിമാർക്ക് വേണ്ട പെട്ടവർ
ഇപ്പോൾ പെൻഷൻ വാങ്ങാനുള്ള സർവീസ് പരിധിയായ രണ്ടു വർഷവും ഒരു ദിവസവും പൂർത്തിയാക്കിയതോടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ മാറ്റിത്തുടങ്ങിയിരിക്കുകയാണ് . ഇനി വേണ്ടപ്പെട്ട പുതിയ ആളുകളെ സ്റ്റാഫുകളാക്കും.1.60 ലക്ഷം വരെ ശമ്പളമുള്ള ജോലിക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യതയില്ല. സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള ഉടക്കിന് ഇടയാക്കിയ സംഭവങ്ങളിൽ ഒന്ന് മന്ത്രിമാരുടെ പേഴ്‌സ്ണൽ സ്റ്റാഫുകൾക്ക് രണ്ടര വർഷം ജോലി ചെയ്താൽ പിന്നീട് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്ന അവസരം ലഭിക്കുമെന്നതാണ്
ഇവരുടെ ശമ്പളത്തിനും പെൻഷനുമായി കോടികൾ ചെലവിടുന്നത് നിയമവിരുദ്ധമാണെന്ന് ഗവർണർ നേരത്തേ വിമർശനമുന്നയിച്ചിരുന്നു.
1994ലാണ് പേഴ്സണൽ സ്റ്റാഫ് പെൻഷൻ തുടങ്ങിയത്. മിനിമം പെൻഷന് 3 വർഷത്തെ സർവീസുണ്ടാവണം. രണ്ടു വർഷവും ഒരു ദിവസവും ജോലി ചെയ്യുന്നവർക്ക് മൂന്നു വർഷമായി പരിഗണിച്ച് 4750 രൂപ പെൻഷൻ നൽകും.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷനേതാവിനുമൊക്കെയായി 362 പേഴ്സണൽ സ്റ്റാഫുകളുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ 623 പേർ. ഇവരുടെ ശമ്പളത്തിന് 1.42 കോടിയോളം വേണം. 7% ഡി.എയും 10% എച്ച്.ആർ.എയും മെഡിക്കൽ റീ-ഇംപേഴ്സ്മെന്റുമുണ്ട്. സർക്കാർ ക്വാർട്ടേഴ്സുകളുമുണ്ട്. പ്രതിപക്ഷ നേതാവിന് 14 സ്റ്റാഫുണ്ട്. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മാറി ഗണേശ്കുമാറും കടന്നപ്പള്ളിയും വരുമ്പോൾ സ്റ്റാഫുകളും മാറും.
ഒരു മന്ത്രിയുടെ കാലാവധിയിൽ രണ്ടു പേരെ വച്ച് രണ്ടു പേർക്കും പെൻഷൻ വാങ്ങിക്കൊടുക്കും. നാലു വർഷമെങ്കിലും പ്രവർത്തിച്ചവർക്കേ പെൻഷൻ നൽകാവൂവെന്ന ശമ്പളകമ്മിഷൻ ശുപാർശ സർക്കാർ അംഗീകരിച്ചിട്ടില്ല. നവകേരളസദസ് കഴിയുന്നതോടെ പേഴ്സണൽസ്റ്രാഫുകൾ കൂട്ടത്തോടെ മാറും.
പേഴ്‌സണൽ സ്റ്റാഫുമാരിൽ ഉയർന്ന ശമ്പളം പ്രൈവറ്റ് സെക്രട്ടറിക്കും അഡി.പ്രൈവറ്റ് സെക്രട്ടറിക്കുമാണ്. . കുറഞ്ഞ ശമ്പളം പാചകക്കാരനാണ്. ശമ്പള സ്‌കെയിൽ 23,000-50,200യാണ്. 70,000 രൂപ വരെ ശമ്പളമുള്ളവർക്ക് ഫസ്റ്റ്ക്ലാസ് എ.സി ട്രെയിൻ ടിക്കറ്റും 77,000രൂപയ്ക്ക് മുകളിൽ വിമാന യാത്രാ ടിക്കറ്റും ലഭിക്കും. അങ്ങനെ മോത്തിൽ പറഞ്ഞാൽ സര്ക്കാർ ചിലവിൽ സുഖ ജീവിതം

