Friday, May 17, 2024
spot_img

മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് ഉണർവേകാന്‍ പ്രതിരോധ രംഗത്ത് പുതിയ ചുവട് വയ്പുമായി കേന്ദ്ര സർക്കാർ: 11 അംഗ സമിതി രൂപികരിച്ചു

ദില്ലി: ആയുധ സംഭരണ രംഗത്ത് തദ്ദേശീയ വത്ക്കരണം പ്രോത്സാഹിപ്പിച്ച് കേന്ദ്രം. രാജ്യത്ത് ആയുധ സംഭരണവും പ്രതിരോധ സംവിധാനങ്ങളും ഏറ്റെടുക്കുന്നത് വേഗത്തിലാക്കാനും സ്വന്തമായി ആയുധങ്ങൾ നിർമ്മിക്കാനുളള സംവിധാനം വർധിപ്പിക്കാനും പുതിയ ചുവട് വയ്പുമായി കേന്ദ്ര സർക്കാർ. പ്രതിരോധ സംവിധാനങ്ങൾ ഏറ്റെടുക്കുന്നതും,തദ്ദേശീയ നിർമ്മാണവും അവലോകനം ചെയ്യാൻ 11 അംഗ ഉന്നത അധികാര സമിതിയെ രൂപീകരിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് ഇതിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ആറ് മാസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടതായി പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.

അംഗങ്ങൾ നാവികസേനയിലെയും, വ്യോമസേനയിലും ജോയിന്‍റ് സെക്രട്ടറി, മേജർ ജനറൽ തസ്തികയക്ക് സമാനപദവിയിൽ ഉളളവരാണ്‌. പ്രതിരോധ നിർവഹണ സംവിധാനം 2016, പ്രതിരോധ നിർവഹണ മാനുവൽ 2009 ഉം സമിതി അവലോകനം ചെയ്യും. മേക്ക് ഇൻ ഇന്ത്യ സംരംഭത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പുതിയ യുദ്ധ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ,യുദ്ധ കപ്പലുകൾ, അന്തർവാഹിനികൾ, പീരങ്കികൾ,മിസൈലുകൾ,മറ്റ് ആയുധ സംവിധനാങ്ങൾ എന്നിവയിൽ സൈന്യം ശക്തിപ്പെടുമ്പോഴാണ് പുതിയ മാറ്റം.

ആധുനിക വത്ക്കരണം ത്വരിതപ്പെടുത്തുന്നതിനും തദ്ദേശീയവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുളള നീക്കത്തെ വിദഗ്ദർ സ്വാഗതം ചെയ്തു.

Related Articles

Latest Articles