Thursday, May 23, 2024
spot_img

ചൈന കിതയ്ക്കുന്നു !മോദിയുടെ നേതൃത്വത്തിൽ ഭാരതം കുതിക്കുന്നു ; വിദേശ നിക്ഷേപത്തിൽ ഇന്ത്യയ്ക്കും നഷ്ടത്തിൽ ചൈനയ്ക്കും സർവകാല റെക്കോർഡ് !

കൊച്ചി : അമേരിക്കയും ചൈനയുമായുള്ള സ്വര ചേർച്ചകൾ നാൾക്കു നാൾ ഗുരുതരമാകുകയും മോദി സർക്കാരിന്റെ വ്യവസായ സൗഹൃദ നയങ്ങളുടെ സ്വീകാര്യത വർധിക്കുകയും ചെയ്തതോടെ ഭാരതത്തിലേക്ക് നേരിട്ടുള്ള വിദേശ കോർപ്പറേറ്റ് നിക്ഷേപം സർവകാല റെക്കോർഡുകൾ തകർത്ത് കുത്തനെ കൂടുന്നു. ഭാരതത്തിന്റെ ഭക്ഷ്യസംസ്‌കരണ മേഖലയിൽ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ 50,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശനിക്ഷേപം നടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദില്ലിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന രണ്ടാമത് ‘വേള്‍ഡ് ഫുഡ് ഇന്ത്യ’യില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം ഇക്കൊല്ലം ലോകത്തിലെ മൊത്തം വിദേശ നിക്ഷേപത്തിൽ ചൈനയുടെ വിഹിതം കേവലം ഒരു ശതമാനമായി കുറഞ്ഞുവെന്ന അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ റോഡിയം ഗ്രൂപ്പിന്റെ റിപ്പോർട്ട് പുറത്ത് വന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പ് 2018 ൽ ചൈനയുടെ വിഹിതം 48 ശതമാനമായിരുന്നു എന്നറിയുമ്പോഴാണ് ചൈനയുടെ പതനത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് മനസിലാക്കാനാകുക. എന്നാൽ മറുവശത്ത് ഭാരതം, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത വിഹിതം ഇക്കാലയളവിൽ പത്ത് ശതമാനത്തിൽ നിന്നും 38 ശതമാനമായി കുതിച്ചുയർന്നു.

സെമികണ്ടക്ടർ സാങ്കേതികവിദ്യ ഉപയോഗം സംബന്ധിച്ച തർക്കങ്ങളും ചാരവൃത്തിയുടെ സാദ്ധ്യതകൾ മുന്നിൽ കണ്ടുള്ള ആശങ്കകളുമാണ് ചൈന – അമേരിക്ക വ്യാപാര യുദ്ധത്തിന് മൂല കാരണമായത്. ഇതിനിടെ ഒരിടവേളയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും വിനാശകാരിയായ കൊറോണ മഹാമാരിക്ക് പിന്നിലും ചൈനയാണെന്ന സംശയവും അമേരിക്കൻ, യൂറോപ്യൻ കോർപ്പറേറ്റുകളെ ചൈനയിൽ നിന്നകറ്റി. ചൈന തന്നെ ഔദ്യോഗികമായി പുറത്തുവിട്ട വിദേശ നാണയ ശേഖരത്തിലെ കണക്കുകളനുസരിച്ച് ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ നേരിട്ടുള്ള വ്യവസായ നിക്ഷേപത്തിൽ 1180 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. ഇതോടെ ചൈനയിൽ അവശേഷിച്ച വൻകിട കമ്പനികൾ കൂടി പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ്.

1998ന് ശേഷം തന്നെ ഇതാദ്യമായാണ് ചൈനയുടെ ഔദ്യോഗിക കണക്കുകളിൽ ഒരു നെഗറ്റീവ് നമ്പർ പ്രത്യക്ഷപ്പെടുന്നത്. സീറോ കൊവിഡ് നിബന്ധനകൾ ഷാങ്ഹായിൽ ഏർപ്പെടുത്തിയതിന് ശേഷം 2022 ഏപ്രിൽ – ജൂൺ കാലയളവ് മുതൽ ചൈനയിലേക്കുള്ള വിദേശ നിക്ഷേപം തുടർച്ചയായി ഇടിയുകയാണ്. സെമികണ്ടക്ടർ ചിപ്പുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ ചൈനയിൽ നിക്ഷേപം നടത്തരുതെന്ന് വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് അമേരിക്കൻ സർക്കാർ ആഗസ്റ്റിൽ കർശന നിർദേശം നൽകിയിരുന്നു. മിസ്തുബുഷി ഉൾപ്പെടെയുള്ള മുൻനിര കമ്പനികൾ കഴിഞ്ഞ മാസം ചൈനയിൽ നിന്നും നിക്ഷേപം പിൻവലിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.

കയറ്റുമതിയിലും ചൈന കിതയ്ക്കുകയാണ് ജൂലായിൽ ചൈനയുടെ കയറ്റുമതിയിൽ 14.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയിലും ഇക്കാലയളവിൽ 12.5 ശതമാനം കുറവുണ്ടായി. അമേരിക്കയിലേക്കുള്ള കയറ്റുമതി ജൂലായിൽ 23.4 ശതമാനം ഇടിഞ്ഞു. യൂറോപ്പിലേക്കുള്ള വില്പ്പനയിൽ ഇരുപത് ശതമാനത്തിലധികം കുറവുണ്ടായി.

Related Articles

Latest Articles