Saturday, April 27, 2024
spot_img

ജഡ്ജിക്കെതിരെ അപവാദം പറഞ്ഞു; മുൻ പാക്പ്രധാനമന്ത്രി ഇമ്രാൻഖാൻ കുടുങ്ങി; മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല; വാറണ്ട് പുറപ്പെടുവിച്ച് കോടതി

പാകിസ്ഥാൻ : രാഷ്ട്രീയ റാലിക്കിടെ ജഡ്ജിക്കെതിരെ നടത്തിയ ഭീഷണി പരാമർശത്തിന്റെ പേരിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു . വനിതാ ജഡ്ജി സേബ ചൗധരിയോട് നേരിട്ട് ക്ഷമാപണം നടത്തിയതിന്റെ പിറ്റേ ദിവസം ആണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ആഗസ്റ്റ് 20 ന് ഇസ്ലാമാബാദിൽ നടന്ന ഒരു റാലിയിൽ, രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ തന്റെ സഹായി ഷഹബാസ് ഗില്ലിനോട് കാണിച്ച പെരുമാറ്റത്തിന്റെ പേരിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കമ്മീഷൻ, രാഷ്ട്രീയ എതിരാളികൾ എന്നിവർക്കെതിരെ കേസെടുക്കുമെന്ന് ഖാൻ ഭീഷണിപ്പെടുത്തിയിരുന്നു. പാകിസ്ഥാൻ പോലീസിന്റെ അഭ്യർത്ഥന മാനിച്ച് ഗില്ലിന്റെ രണ്ട് ദിവസത്തെ റിമാൻഡ് അംഗീകരിച്ച അഡീഷണൽ സെഷൻസ് ജഡ്ജി ചൗധരിയെക്കുറിച്ച് അദ്ദേഹം അപവാദം പറഞ്ഞിരുന്നു.

ഇതിനെ തുടർന്ന്, കോടതിയലക്ഷ്യ കേസിൽ കോടതിയിൽ ഹാജരായില്ലെങ്കിൽ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് ഇസ്ലാമാബാദ് പോലീസ് ശനിയാഴ്ച്ച പറഞ്ഞിരുന്നു .

Related Articles

Latest Articles