Friday, March 29, 2024
spot_img

ഇന്ത്യയിലെ ഹിന്ദുക്കളുടെ സുരക്ഷയിൽ ആശങ്ക ഉയർത്തി ഡച്ച് എംപി ഗീർട് വിൽഡേഴ്സ് വീണ്ടും

ദില്ലി: ഇന്ത്യയിലെ ഹിന്ദുക്കളുടെ സുരക്ഷയിൽ വീണ്ടും ആശങ്ക ഉയർത്തി ഡച്ച് എംപി ഗീർട് വിൽഡേഴ്സ്.
ദയവായി ഇന്ത്യ ഒരു സുഹൃത്ത് എന്ന നിലയിൽ ഞാൻ നിങ്ങളോട് പറയുന്നു: അസഹിഷ്ണുതയോട് സഹിഷ്ണുത കാണിക്കുന്നത് നിർത്തുക. തീവ്രവാദികൾ, ജിഹാദികൾ എന്നിവർക്കെതിരെ ഹിന്ദുമതത്തെ സംരക്ഷിക്കുക. ഇസ്‌ലാമിനെ തൃപ്തിപ്പെടുത്തരുത്, കാരണം അത് നിങ്ങൾക്ക് വലിയ വില നൽകും. ഹിന്ദുക്കളെ 100% സംരക്ഷിക്കുന്ന നേതാക്കൾ അത് അർഹിക്കുന്നു. എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

ഇതിന് മുൻപും നെതർലൻഡ് നിയമസഭാംഗമായ ഗീർട് വിൽഡേഴ്സ്, ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് ട്വിറ്ററിൽ പോസ്റ്റ് ഇട്ടിരുന്നു. പ്രവാചകനെതിരെ ബിജെപി നേതാക്കൾ നടത്തിയ പരാമർശത്തിൽ ഇന്ത്യ എന്തിനാണ് മാപ്പു പറയുന്നതെന്നും പ്രീണന രാഷ്ട്രീയം കാര്യങ്ങൾ വഷളാക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു

പ്രവാചക നിന്ദ പരാമർശം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമയും ബിജെപി ഡൽഹി ഘടകം മാധ്യമ വിഭാഗം ചുമതലയുള്ള നവീൻ കുമാർ ജിൻഡാലും നടത്തിയ പരാമർശങ്ങളിൽ ഇന്ത്യൻ സർക്കാർ ക്ഷമാപണം നടത്തണമെന്ന നിലപാടിൽ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഗീർത് വൈൽഡേഴ്‌സിന്റെ പ്രതികരണം. കുടിയേറ്റ, ഇസ്‌ലാംവിരുദ്ധ തീവ്രനിലപാടുകൾ പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് ഗീർത് വൈൽഡേഴ്‍സ്.

ഇന്ത്യയിലെ എന്റെ പ്രിയ സുഹൃത്തുക്കളെ, മുസ്‌ലിം രാജ്യങ്ങളുടെ ഭീഷണിക്കു മുൻപിൽ നിങ്ങൾ അടിപതറരുത്. സ്വാതന്ത്ര്യത്തിനായി നിലകൊള്ളൂ, നൂപുർ ശർമയെ കുറിച്ച് അഭിമാനിക്കൂ അവർക്കൊപ്പം നിൽക്കൂ എന്നായിരുന്നു ഗീർത് വൈൽഡേഴ്‌സ് ആഹ്വാനം ചെയ്തത്

Related Articles

Latest Articles