Sunday, September 24, 2023
spot_img

ജമ്മു ബസ് സ്റ്റാന്‍ഡിൽ സ്ഫോടനം; പതിനെട്ട് പേര്‍ക്ക് പരിക്ക്, പ്രദേശം പോലീസ് വലയത്തിൽ

ശ്രീനഗര്‍: ജമ്മു ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനത്തില്‍ പതിനെട്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഗ്രനേഡ് സ്ഫോടനമാണ് ഉണ്ടായതെന്നാണ് വിവരം. ബസ് സ്റ്റാന്‍ഡിനുള്ളില്‍ തിരക്കേറിയ ഭാഗത്താണ് സ്ഫോടനം ഉണ്ടായത്.

ബസ് സ്റ്റാന്‍ഡിനുള്ളില്‍ വ്യാപാരസ്ഥാപനങ്ങളുള്ള ഭാഗത്തേക്ക് ഒരാള്‍ ഓടിയെത്തി ഗ്രനേഡ് എറിയുകയായിരുന്നുവെന്നാണ് വിവരം. വന്‍ശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായത്. പ്രദേശം പോലീസ് വലയത്തിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഫോടനം നടത്തിയ ശേഷം ഗ്രനേഡ് എറിഞ്ഞയാള്‍ ഓടി രക്ഷപ്പെട്ടെന്നാണ് വിവരം. സ്ഫോടനത്തിന് പിന്നാലെ ഇവിടേക്ക് കൂടുതല്‍ പൊലീസുകാരെത്തി പരിശോധന ആരംഭിച്ചു. ഗ്രനേഡ് എറിഞ്ഞയാളെ കണ്ടെത്താനായി മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles