സോഷ്യൽ മീഡിയയിലെ ചായ തർക്കം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആയി കൊണ്ടിരിക്കുന്ന രണ്ടു ചായ പരസ്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങൾ ആണ് ഇവിടെ പങ്കു വയ്ക്കുന്നത്.. ഇന്ത്യയിലെ പ്രമുഖ കൺസ്യൂമർ ബ്രാൻഡായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ റെഡ് ലേബൽ ചായയുടെ പരസ്യവും പാകിസ്താനിലെ തപാൽ ദനേദാർ ചായയുടെ പരസ്യവും ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ടങ്കിലും രണ്ടു പരസ്യങ്ങളും ഏറെ വിമർശനങ്ങൾ നേരിടുന്നു എന്നുള്ളതാണ് യാഥാർഥ്യം.