സംസ്ഥാന-സംസ്ഥാനേതര ലോട്ടറി നിരക്ക് ഏകീകരിക്കാനുള്ള നീക്കത്തിൽ ഇന്ന് ചേരുന്ന ജി എസ് ടി കൗൺസിൽ തീരുമാനമെടുക്കും. രാജ്യമാകെ ഒറ്റ നികുതി മതിയെന്നാണ് ജിഎസ്ടി കൗൺസിൽ നിയോഗിച്ച മന്ത്രിതല സമിതിയുടെ ശുപാർശ.ബുധനാഴ്ചത്തെ യോഗം വീഡിയോ കോൺഫറൻസ് വഴിയായതിനാൽ മന്ത്രിമാരുടെ നേരിട്ടുള്ള സാന്നിധ്യത്തിൽ വിഷയം ചർച്ചചെയ്യാനായി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

സംസ്ഥാന ലോട്ടറിയുടെ ജി.എസ്.ടി. 12 ശതമാനത്തിൽ നിലനിർത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. നികുതി 18 ശതമാനമോ 28 ശതമാനമോ ആയി ഏകീകരിക്കാനാണ് മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുംഗാന്തിവർ നേതൃത്വം നൽകിയ മന്ത്രിതലസമിതിയുടെ ശുപാർശ. നിലവിൽ സംസ്ഥാനം നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും സംസ്ഥാനം അംഗീകാരം നൽകിയിട്ടുള്ള ലോട്ടറിക്ക് 28 ശതമാനവുമാണ് ജി.എസ്.ടി.