കോഴിക്കോട് ആയഞ്ചേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമം. ഓഫീസിന് തീയിട്ടു. ജനലും വരാന്തയിൽ സൂക്ഷിച്ചിരുന്ന ബോർഡുകളും കത്തി നശിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം എന്ന് കരുതുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് ആയഞ്ചേരി ടൗണിൽ മാത്രം ഉച്ചക്ക് രണ്ട് മണി വരെ ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.