Saturday, September 26, 2026

കടലാസ് കമ്പനിയുണ്ടാക്കി കോടികളുടെ ജി എസ്‌ ടി തട്ടിപ്പ്‌; രണ്ട് പൊന്നാനി സ്വദേശികൾ അറസ്റ്റിൽ

വളാഞ്ചേരി: ബിനാമി പേരില്‍ രജിസ്‌ട്രേഷന്‍ നടത്തിയ കടലാസ് കമ്പനികളുടെ മറവിൽ കോടികളുടെ ജി എസ്‌ ടി തട്ടിപ്പ്‌ നടത്തിയ പൊന്നാനി സ്വദേശികൾ അറസ്റ്റിൽ. പൊന്നാനി തൃക്കാവ്‌ പറമ്പത്താഴത്ത്‌ റാഷിദ്‌ റഫീഖ്‌ (30), കറുകതുരുത്തി വളവില്‍ അമ്പലത്ത്‌ വീട്ടില്‍ ഫൈസല്‍ നാസര്‍ (24) എന്നിവരെയാണ്‌ വളാഞ്ചേരി പോലീസ്‌ അറസ്‌റ്റ് ചെയ്തത്.

വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ അടയ്ക്ക കച്ചവടം നടത്തിയതായി ഇവർ കൃത്രിമ രേഖ നിർമിച്ചു. കോടികളുടെ അടയ്ക്ക കയറ്റുമതി നടത്തുന്നതിന്റെ വ്യാജരേഖകള്‍ നല്‍കി ജി എസ്‌ ടിയില്‍ നിന്ന്‌ 5 ശതമാനം സ്വന്തം അക്കൗണ്ടിലേക്ക്‌ ഇന്‍പുട്ട്‌ നികുതിയായി എത്തിച്ചായിരുന്നു തട്ടിപ്പ്‌. പ്രതികൾ തന്നെയാണ് ജി എസ്‌ ടി അക്കൗണ്ട്‌ നിര്‍മിച്ചതും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നതും. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ്‌ ചെയ്‌തു.

Related Articles

Latest Articles