Monday, May 20, 2024
spot_img

എ സി കാറുള്ളവർക്ക് ഇനി ക്ഷേമപെൻഷനില്ല

തിരുവനന്തപുരം: കുടുംബത്തിൽ എ സി കാറുള്ളവർക്ക് ഇനി സാമൂഹിക സുരക്ഷാ പെൻഷന് അർഹതയില്ല. ആയിരം സി സിയിൽ കൂകൂടിയ ശേഷിയുള്ള കാറുള്ളവരെയും ക്ഷേമപെൻഷന് അനർഹരാക്കും. അനർഹർ ക്ഷേമപെൻഷൻ വാങ്ങുന്നതു തടയാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. രണ്ടായിരം ചതുരശ്രയടിയിൽ കൂടുതൽ വിസ്തീർണമുള്ളതും ആധുനിക രീതിയിൽ ഫ്‌ളോറിങ് നടത്തിയതും കോൺക്രീറ്റ് ചെയ്തതുമായ വീടുള്ളവരും താമസിക്കുന്ന വീട്ടിൽ എ സി യുള്ളവരും പെന്ഷനുള്ള അർഹത നഷ്ടമാകും. എന്നാൽ, കുടുംബവാർഷിക വരുമാനം കണക്കാക്കുമ്പോൾ വിവാഹിതരായ മക്കളുടെ വരുമാനം ഉൾപ്പെടുത്തില്ല.

അനർഹർ ക്ഷേമപെൻഷൻ വാങ്ങുന്നതു തടയാനുള്ള നടപടികളുടെ ഭാഗമായി അപേക്ഷകരുടെ ഭൗതിക സാഹചര്യം വിലയിരുത്താൻ പുതുക്കിയ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയിരുന്നു. ജൂലായിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയെങ്കിലും അത് സർക്കാർ തടഞ്ഞിരുന്നു. വാഷിങ് മെഷീനുള്ളവർക്കും എൽ ഇ ഡി ടിവി ഉള്ളവർക്കും ക്ഷേമപെൻഷന് അർഹതയില്ലെന്ന ആ സർക്കുലർ വിവാദമായതിനെത്തുടർന്നാണ് തടഞ്ഞത്. പുതിയ മാർഗനിർദേശപ്രകാരം വാഷിങ് മെഷീനും എൽ ഇ ഡി ടിവിയും ഇനി ക്ഷേമപെൻഷന് തടസ്സമാവില്ല.

Related Articles

Latest Articles