Sunday, October 11, 2026

കേദാർനാഥിൽ സന്ദർശനം നടത്തി സാറ അലിഖാനും ജാൻവി കപൂറും: വൈറലായി ചിത്രങ്ങൾ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ശ്രദ്ധേയരാണ് നടി സാറ അലിഖാനും, ജാൻവി കപൂറും. ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സാറയും ജാൻവിയും കേദാർനാഥ് സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ്.

അതേസമയം കേദാർനാഥ് ക്ഷേത്ര സന്ദർശനത്തിനിടെ ആരാധകർക്കൊപ്പം ചിത്രങ്ങളെടുക്കാനും സാറയും ജാൻവിയും മടിച്ചില്ല. “നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് വളരെ നല്ലൊരുകാര്യമാണ്. ഇതിനെ സംസ്കാരം എന്ന് വിളിക്കുന്നു. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇവരിപ്പോൾ കേദാർനാഥിലാണ്” എന്ന അടിക്കുറിപ്പോടെയാണ്‌ ആരാധകർ ചിത്രങ്ങൾ ഷെയർ ചെയ്‌തത്‌.

രൺവീർ സിങ്ങിനൊപ്പം ദ ബിഗ് പിക്ചറിൽ അഭിനയിച്ചതു മുതൽ സാറാ അലി ഖാനും ജാൻവി കപൂറും നല്ല സൗഹൃദത്തിലാണ്. വരുൺ ധവാനൊപ്പം കൂലി നമ്പർ 1 എന്ന ചിത്രത്തിലാണ് സാറ അവസാനമായി അഭിനയിച്ചത്. അക്ഷയ് കുമാറിനും ധനുഷിനുമൊപ്പം അഭിനയിച്ച അത്രംഗി റേ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് സാറ. മാത്രമല്ല ജാൻവിയ്ക്ക് ഗുഡ് ലക്ക് ജെറി, തഖ്ത്, ദോസ്താന 2 എന്നിവ അണിയറയിലുണ്ട്. 2013-ലെ ഉത്തരാഖണ്ഡിലെ പ്രളയത്തെക്കുറിച്ച് പ്രതിപാദിച്ച കേദാർനാഥ് ആയിരുന്നു സാറയുടെ അരങ്ങേറ്റ ചിത്രം. സുശാന്ത് സിംഗ് രജ്പുത് ആയിരുന്നു ചിത്രത്തിൽ സാറയുടെ നായകൻ.

Related Articles

Latest Articles