Sunday, June 16, 2024
spot_img

‘കച്ച ബദാം’ തരംഗത്തിന് ശേഷം പേരക്ക മുത്തശ്ശന്‍റെ ഗാനം: സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ

ദില്ലി: ലോകത്തുള്ള എല്ലാ ജനങ്ങളും ഏറ്റടുത്ത ‘കച്ച ബദാം’ എന്ന ഗാനം ആരും മറക്കാൻ ഇടയില്ല. പശ്ചിമ ബംഗാളിലെ നിലക്കടല വിൽപനക്കാരനായ ഭൂപൻ ബദ്യാകറിന്‍റെ ഈ ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.

ഗാനം വൈറലായതിനു പിന്നാലെ നിരവധി അവസരങ്ങളാണ് ബദ്യാകറിനെ തേടി എത്തിയത്. എന്നാൽ ഇപ്പോഴിതാ ഇത്തരത്തിൽ, ഒരു പേരക്ക വിൽപനക്കാരന്‍റെ ഗാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കച്ചോടം ലഭിക്കാൻ ആളുകളെ ആകർഷിക്കാനായി പേരക്ക വിൽപനക്കാരൻ ആലപിക്കുന്ന മനോഹര ഗാനം ആരോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ ആളുകൾ അദ്ദേഹത്തെ ‘കച്ചാ ബദം’ ഗായകൻ ഭൂപൻ ബദ്യാകറുമായി താരതമ്യം ചെയ്തു.

ഇതേതുടർന്ന്, യൂട്യൂബിൽ ഷെയർ ചെയ്ത 27 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പിന്നീട് മറ്റ് സമൂഹ മാധ്യമങ്ങളിലും തരംഗമായി. എന്നാൽ, ‘പേരക്ക മുത്തശ്ശന്‍’ എന്ന വിളിപ്പേരിലറിയപ്പെടുന്ന തെരുവ് കച്ചവടക്കാരെന്‍റെ വീഡിയോ ചിത്രീകരിച്ചത് എവിടെയാണെന്ന് വ്യക്തമല്ല.

Related Articles

Latest Articles