Friday, May 24, 2024
spot_img

ഡിഫൻസ് എക്‌സ്‌പോ-2022 ; വേദിയാകാനൊരുങ്ങി ഗുജറാത്ത്; അത്യാധുനിക പ്രതിരോധ സംവിധാനവുമായി ബോയിംഗ് ; തദ്ദേശീയ ആയുധങ്ങളുമായി മെയ്ക് ഇൻ ഇന്ത്യയുടെ എല്ലാ കരുത്തും വിളിച്ചോതുന്നതാണെന്ന് പ്രതിരോധ വകുപ്പ്

ദില്ലി: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് ഊർജ്ജമേകിക്കൊണ്ട് ഡിഫൻസ് എക്‌സ്‌പോ-2022ന് വേദിയാകാനൊരുങ്ങി ഗുജറാത്ത്. ഈ മാസം 10 മുതൽ 14 വരെയാണ് പ്രതിരോധ രംഗത്തെ വിവിധ വാഹനങ്ങളും ആയുധങ്ങളും പ്രദർശിപ്പിക്കപ്പെടുന്ന മേള നടത്തുന്നത്. ഏഷ്യയിലെ തന്നെ വിപുലമായ പ്രതിരോധ രംഗത്തെ പ്രദർശന പരിപാടിയാണ് ഭാരതത്തിൽ നടക്കാറുള്ള ഡിഫൻസ് എക്‌സ്‌പോ. മെയ്ക് ഇൻ ഇന്ത്യയുടെ എല്ലാ കരുത്തും വിളിച്ചോതുന്നതായിരിക്കും ഇത്തവണത്തെ പ്രദർശനമെന്നും ഇതുവരെ നടന്നവയിൽ വെച്ച് ഏറ്റവും വിപുലമായ പ്രദർശനവുമായിരിക്കും ഗുജറാത്തിലേതെന്നും കേന്ദ്ര പ്രതിരോധ വകുപ്പ് അറിയിച്ചു. എഫ്എ-18 സൂപ്പർ ഹോർനെറ്റ് ബ്ലോക്-3, എപ്-15 ഇഎക്‌സ്, എഎച്ച്-64ഇ അപ്പാച്ചെ, സിഎച്ച്-47എഫ് ചിനൂക് എന്നീ ഹെലികോപ്റ്ററുകളും വിമാനങ്ങൾക്കൊപ്പം പ്രദർശനത്തിലുണ്ട്.

അതേസമയം അത്യാധുനിക ബോയിംഗ് വിമാനം അമേരിക്കയുടെ പ്രദർശന സ്റ്റാളിലാണ് പ്രദർശിപ്പിക്കുന്നത്. പ്രദർശനം കാണാനെത്തുന്നവർക്ക് പ്രത്യേക സിമുലേറ്ററിലിരുന്ന് വിമാനത്തിന്റെ പ്രവർത്തനം സ്വയം അനുഭവിച്ചറിയാനാകും. നിലവിലുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഡിജിറ്റൽ സംവിധാനമാണ് ബോയിംഗിലുള്ളതെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയ്‌ക്കും നാവികസേനയ്‌ക്കും അനുഗുണമായ തരത്തിലുള്ള വിമാനങ്ങളും സാങ്കേതിക സഹായവും നൽകുന്നുണ്ടെന്നും ബോയിംഗ് അധികൃതർ പറഞ്ഞു.എന്നാൽ ബോയിംഗ് കമ്പനിയുടെ ഏറ്റവും മികച്ച വിമാനങ്ങളും സാങ്കേതിക വിദ്യകളും ഇന്ന് ഉപയോഗിക്കുന്നതിൽ ഇന്ത്യയാണ് മുൻപന്തിയിലുളള രാജ്യം. ഭാരതത്തിന്റെ പ്രതിരോധ വിഭാഗങ്ങളും ബോയിംഗ് സാങ്കേതിക വിദ്യകളെ സ്വീകരിക്കുന്നുണ്ട്. കാലോചിതമായ സാങ്കേതിക മാറ്റം ഉൾക്കൊണ്ടാണ് ബോയിംഗ് പ്രവർത്തിക്കുന്നതെന്നും കമ്പനി പ്രതിനിധികൾ പറയുന്നു.

Related Articles

Latest Articles