Sunday, May 19, 2024
spot_img

കളം നിറഞ്ഞ് ഗുജറാത്ത് ബൗളർമാർ ; പഞ്ചാബ് കിങ്‌സിനെതിരേ 154 റൺസ് വിജയലക്ഷ്യം

മൊഹാലി : ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് 154 റണ്‍സ് വിജയലക്ഷ്യം. ഗുജറാത്ത് ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞതോടെ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കനെ പഞ്ചാബിന് കഴിഞ്ഞുള്ളു.

അവസാന ഓവറുകളില്‍ ഒമ്പത് പന്തില്‍ നിന്ന് 22 റണ്‍സെടുത്ത തമിഴ്‌നാട് താരം ഷാരൂഖ് ഖാന്റെ പ്രകടനമാണ് പഞ്ചാബിനെ 150 കടത്തിയത്.

ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങ്ങും (0) ക്യാപ്റ്റന്‍ ശിഖര്‍ ധവാനും (8) അമ്പേ പരാജയപ്പെട്ടപ്പോൾ 24 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 36 റണ്‍സെടുത്ത മാത്യു ഷോട്ടാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

Related Articles

Latest Articles