Monday, December 29, 2025

ഐപിഎല്ലില്‍ മൂന്നാം ജയത്തിനൊരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ്

മുംബൈ: ഐപിഎല്ലില്‍ മൂന്നാം ജയം നേടാനായി ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് മത്സരത്തിനിറങ്ങും . രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെയാണ് ഗുജറാത്ത് ടൈറ്റൻസ് നേരിടുക . ലഖ്‌നൗവിനെയും ഡല്‍ഹിയെയും പരാജയപ്പെടുത്തിയാണ് ഗുജറാത്ത് പഞ്ചാബിനെ നേരിടാനൊരുങ്ങുന്നത് .

, മൂന്ന് പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ പഞ്ചാബ് ഗുജറാത്തിനെതിരെയുള്ള മത്സരത്തിനായി എത്തുന്നത് . ക്വാറന്റീന്‍ കഴിഞ്ഞ് വരുന്ന ജോണി ബെയ്ര്‍‌സ്റ്റോ ടീമിലെത്തുന്നതോടെ പഞ്ചാബിന്റെ ബാറ്റിംഗ് നിരയ്ക്ക് കരുത്ത് കൂടും എന്നാണ് ആരാധകർ പറയുന്നത് . ഇന്നത്തെ മത്സരത്തിൽ ഗുജറാത്തിന് തുടർച്ചയായ മൂന്നാം ജയം സാധ്യമാണോ എന്നത് കണ്ട് തന്നെ അറിയേണ്ട കാര്യമാണ് .

Related Articles

Latest Articles