Sunday, November 29, 2026

സംഗീത പരിപാടിക്കിടെ ഗായികയെ വേദിയില്‍ നോട്ട് കൊണ്ട് മൂടി ആരാധകര്‍; വൈറലായി വീഡിയോ

സംഗീത കച്ചേരിക്കിടെ ഗായികയെ ആരാദ്ഗക്കാർ നോട്ടുകൾ കൊണ്ടു മൂടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയയുടെ കച്ചേരിക്കിടെയാണ് സംഭവം. ഉർവശി തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

വേദിയിലിരുന്ന് ഹാർമോണിയം വായിച്ച് പാടുന്ന ഉർവശിയുടെ അടുത്തേക്ക് ഒരു ബക്കറ്റ് നിറയെ നോട്ടുമായെത്തിയ ആരാധകൻ അത് ഉർവശിയുടെ തലയിലേക്കിടുകയായിരുന്നു.വേദിയുടെ മുന്നിൽ നിന്നവരും ഇത് ഏറ്റുപിടിച്ചു. നിരവധി ആരാധകർ നോട്ടുകൾ പറത്തി ആവേശം കൊള്ളുന്നുമുണ്ട്. മടിയിൽ കുമിഞ്ഞുകൂടിയ നോട്ടുകൾ എടുത്ത് അരികിലേയ്ക്കു മാറ്റി വച്ച് ഉര്‍വശി കച്ചേരി തുടരുന്നതും വിഡിയോയിൽ കാണാം.

അതേസമയം വിഡിയോ വൈറലായതോടെ പലരും സംഭവത്തെ എതിർത്തും അനുകൂലിച്ചും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നുമുണ്ട്. ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ നാടന്‍ പാട്ട് കലാകാരിയായ ഉര്‍വശിയെ സമൂഹമാധ്യമങ്ങളില്‍ രണ്ട് ലക്ഷത്തോളം പേര്‍ പിന്തുടരുന്നുണ്ട്.

Related Articles

Latest Articles