Tuesday, October 27, 2026

സൗജന്യ ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കുമെന്ന് പറഞ്ഞിട്ടില്ല; ഉരുണ്ട് കളിച്ച് മന്ത്രി

കോഴിക്കോട്: സൗജന്യ ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. അവശ്യ സമയങ്ങളില്‍ ഇനിയും നല്‍കും. കോവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തല്‍ക്കാലം നിര്‍ത്തുന്നതെന്നും ഭക്ഷ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

കൊവിഡ് ഭീതി ഒഴിഞ്ഞതിനാലാണ് സൗജന്യ ഭക്ഷ്യകിറ്റ് ഒഴിവാക്കിയത്. ദുരിത കാലങ്ങളില്‍ ഇനിയും കിറ്റുകള്‍ നല്‍കും. കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ജോലിപോലും ഇല്ലാതായപ്പോഴാണ് കിറ്റ് നല്‍കിയത്. ഇപ്പോള്‍ സാഹചര്യം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. റേഷന്‍ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും, വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചിരുന്നു.

Related Articles

Latest Articles