Monday, October 5, 2026

ഗുജറാത്തിൽ തെരഞ്ഞെടുപ്പാവേശത്തിന് തിരികൊളുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ന് മോദി പങ്കെടുക്കുക നാല് റാലികളിൽ, രാവിലെ സോമനാഥ ക്ഷേത്ര ദർശനം

ലക്നൗ:ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്ത് തീ പടർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണം ആരംഭിച്ചു. ഇന്ന് പ്രധാനമന്ത്രി നാല് റാലികളിൽ പങ്കെടുക്കും. വത്സതിലെ വാപിയിൽ മെഗാ റോഡ് ഷോയോടെയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ 72 മണിക്കൂർ നീളുന്ന രണ്ടാം ഘട്ട പ്രചരണം ആരംഭിച്ചത്.

രാജ്യത്തിനെ അപകീർത്തിപ്പെടുത്തുന്നവരെ സൂക്ഷിക്കണം എന്നും. മറ്റു രാജ്യങ്ങൾക്ക് മുന്നിൽ ഗുജറാത്തിനെ അപകീർത്തി പ്പെടുത്തുന്നവർക്ക് സംസ്ഥാനത്തു സ്ഥാനമില്ല എന്നും പ്രധാന മന്ത്രി പറഞ്ഞു. രാവിലെ സോമനാഥ ക്ഷേത്രം ദർശനം നടത്തുന്ന പ്രധാനമന്ത്രി, നാല് റാലികളിലും പങ്കെടുക്കും.

തിങ്കളാഴ്ച സംസ്ഥാനത്തെ ത്രികോണ മത്സരത്തിന്റെ പൂർണ്ണ ചിത്രം ദൃശ്യമാകും. ഭാരത് ജോഡോ യാത്രക്കിടവേള നൽകി എത്തുന്ന രാഹുൽ ഗാന്ധി, രാജ് കൊട്ടിലും സൂറത്തിലുമാണ് റാലികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആം ആദ്മി കൺവീനർ അരവിന്ദ് കെജ്രിവാളും അതേ ദിവസം ഗുജറാത്തിൽ ഉണ്ടാകും. യാത്ര തുടങ്ങിയ ശേഷം ആദ്യമായി നാളെയാണ് രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്.

Related Articles

Latest Articles