Wednesday, September 23, 2026

കശ്മീർ റാലികൾക്ക് മുന്നോടിയായി ഗുലാം നബി ആസാദിന് ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുള്ള ഭീകര സംഘടനയുടെ ഭീഷണി

കശ്മീർ താഴ്‌വരയിൽ നടത്താൻ നിശ്ചയിച്ചിരുന്ന റാലികൾക്ക് മുന്നോടിയായി ഗുലാം നബി ആസാദിനെതിരെ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് ഭീകര സംഘടന ഭീഷണി മുഴക്കി . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഭീഷണി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.മിഷൻ കശ്മീരിന്റെ ഭാഗമായിയാണ് റാലികൾ നടത്താൻ ഇരുന്നത്.

“ഒരു രാജ്യദ്രോഹിയുടെ ഹൃദയത്തിൽ വിശ്വസ്തതയില്ല, വിശ്വസ്തനായി പ്രത്യക്ഷപ്പെടുക എന്ന തെറ്റായ പ്രവൃത്തി മാത്രമാണ്,” ആസാദിനെ ‘രാഷ്ട്രീയത്തിലെ ഓന്ത് എന്ന് കുറ്റപ്പെടുത്തി പോസ്റ്ററിൽ എഴുതിയിരുന്നു.

കശ്മീരിലെ രാഷ്ട്രീയത്തോടുള്ള ആസാദിന്റെ താൽപ്പര്യം ആസൂത്രിതമായ നീക്കമാണെന്നും, മുൻ കോൺഗ്രസ് നേതാവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും പോസ്റ്ററിൽ പറയുന്നു

Related Articles

Latest Articles