Monday, September 21, 2026

ചരിത്രം സൃഷ്ടിച്ച് വിനേഷ് ഫോഗട്ട് ; ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടിയ ഏക ഇന്ത്യൻ വനിത

ബുധനാഴ്ച്ച നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ട് 53 കിലോഗ്രാം വിഭാഗത്തിൽ സ്വീഡന്റെ ജോന്ന മാൽംഗ്രെനെ തോൽപ്പിച്ച് വെങ്കലം നേടി. ലോക ചാമ്പ്യൻഷിപ്പിൽ വിനേഷിന്റെ രണ്ടാം മെഡലാണിത്. ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യൻ വനിതയെന്ന ബഹുമതിയും അവർക്ക് സ്വന്തം.

2019 ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവായ വിനേഷിനെ 2022 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് മംഗോളിയയുടെ ഖുലൻ ബത്ഖുയാഗിനോട് 7-0 ന് തോൽവി ഏറ്റുവാങ്ങി. ഓപ്പണിംഗ് റൗണ്ടിന്റെ അവസാനത്തിൽ ബത്ഖുയാഗിനെ 3-0ന് പിന്നിലാക്കിയ ഇന്ത്യൻ ഗുസ്തി താരം അവസാന നിമിഷങ്ങളിൽ നാല് പോയിന്റ് നേടി.എന്നാലും പരാജയപ്പെട്ടു. വിനേഷ് ഫോഗട്ടിന് വെങ്കല മെഡലിലേക്ക് തള്ളി മാറ്റിക്കൊണ്ട് ഖുലാൻ ബത്ഖുയാഗ് തന്റെ അടുത്ത മത്സരങ്ങൾ വിജയിച്ചുകൊണ്ട് ഫൈനലിലേക്ക് കടന്നു.

Related Articles

Latest Articles