Saturday, May 11, 2024
spot_img

അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ ! മറ്റുള്ളവർക്ക് വിരിച്ച കെണിയിൽ സ്വയം വീണ് ചൈന !

ചൈന ഒളിപ്പിച്ചുവെച്ച ഒരു ദുരന്ത വാർത്തയാണ് ഇപ്പോൾ ലീക്ക് ചെയ്ത് പുറത്ത് വരുന്നത്. അമേരിക്കൻ, ബ്രിട്ടീഷ് കപ്പലുകൾക്കായി കടലാഴത്തിൽ കെണി ഒരുക്കി കാത്തുകിടന്ന ആങ്കരിൽ ഇടിച്ച് ചൈനീസ് ആണവ മുങ്ങി കപ്പൽ തകർന്നു. കപ്പലിൽ ഉണ്ടായിരുന്ന 55 ചൈനീസ് പട്ടാളക്കാർ മുങ്ങികപ്പലിനുള്ളിൽ മരിച്ചതായാണ് റിപോർട്ട്. കടലാഴത്തിൽ ഒളിച്ച് മറ്റ് രാജ്യങ്ങൾക്കെതിരെ ആണവ മിസൈൽ തൊടുക്കാൻ കാത്തിരുന്ന ചൈനയുടെ മുങ്ങി കപ്പലാണ്‌ തകർന്നിരിക്കുന്നത്. ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് യുകെ ആസ്ഥാനമായുള്ള ടൈംസ് റിപ്പോർട്ട് ചെയ്തത് പ്രകാരം സമീപ കാലത്ത് ചൈനീസ് നാവിക സേനയ്ക്ക് ഉണ്ടായ മഹാ ദുരന്തമായാണ് ഇതിനെ കണക്കാക്കുന്നത്.

അതേസമയം, അന്തർവാഹിനി നഷ്ടപ്പെട്ടെന്ന വാർത്ത ചൈന നിഷേധിച്ചെങ്കിലും ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ട് ഇതിന്റെ തെളിവും നമ്പറും ലൊക്കേഷനും അടക്കം പുറത്ത് വിട്ടതോടെ ചൈനയുടെ ആ കള്ളവും പൊളിഞ്ഞു. ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് തകർന്ന ചൈനീസ് ആണവ അന്തർവാഹിനി പി എൽ എ 093-417 ആണെന്ന് തിരിച്ചറിഞ്ഞു, ക്രൂവിനെ വിഷലിപ്തമാക്കുന്ന വിനാശകരമായ ദുരന്തം ചൈനീസ് ആണവ കപ്പലിനുണ്ടായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മരിച്ചവരിൽ ക്യാപ്റ്റനും 21 ഓഫീസർമാരും ഉൾപ്പെടുന്നു. അതേസമയം, ഇപ്പോൾ ഈ ആണവ മുങ്ങി കപ്പൽ കടലിനടിത്തട്ടിൽ അമർന്നു എന്നും ഓക്സിജൻ പൂർണ്ണമായി തീർന്നു എന്നും സ്ഥിരീകരിച്ചിരിക്കുകയാണ്. കടലാഴങ്ങളിൽ നിന്നും ഇതിനെ ഇനി ഉയർത്താൻ ആകില്ല. കൂടാതെ, ഉള്ളിൽ മാരകമായ ആണവ ചോർച്ച ഉള്ളതിനാൽ കുടുങ്ങിയ സൈനീകരുടെ മൃതദേഹം പുറത്തെടുക്കാനും ആകില്ല. അങ്ങനെ, ശത്രുക്കളേ കെണിവയ്ച്ച് പിടിക്കാൻ കടലിൽ കാത്തിരുന്നവർ കടലാഴങ്ങളിൽ അന്ത്യ വിശ്രമം കൊള്ളുകയാണ്‌.

ചൈനയുടെ കൈവശം ആറ് ടൈപ്പ്-093 ആക്രമണ അന്തർവാഹിനികളുണ്ട്. ഇതിൽ ഒന്നാണ്‌ ഇപ്പോൾ തകർന്നിരിക്കുന്നത്. അവയ്ക്ക് 6,096 ടൺ മിസൈൽ ശേഷിയും കൂടാതെ 553 എംഎം ടോർപ്പിഡോകളുമുണ്ട്. മുൻ മോഡലുകളേക്കാൾ നിശ്ശബ്ദമായി നീങ്ങാനും കൂടുതൽ മാസങ്ങൾ കടലാഴത്തിൽ കഴിയാനും ഉണ്ടാക്കിയ പുതിയ ആണവ മുങ്ങി കപ്പൽ ആയിരുന്നു ഇത്. അതേസമയം, അന്തർവാഹിനിയിലെ സിസ്റ്റം തകരാർ മൂലമുള്ള ഹൈപ്പോക്സിയ അതായത്, ഓക്സിജന്റെ അഭാവം മൂലമുണ്ടാകുന്ന മരണമാണ് ദുരന്ത കാരണം എന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. യുഎസിനെയും അനുബന്ധ അന്തർവാഹിനികളെയും കുടുക്കാൻ ചൈനീസ് നാവികസേന ഉപയോഗിച്ചിരുന്ന ചെയിൻ ആൻഡ് ആങ്കർ കെണിയിൽ ചൈനീസ് അന്തർ വാഹിനി ഇടിച്ചതാണ്‌ ആണവ വാഹിനി ലീക്ക് ചെയ്യാനും വിഷ വാതകം ചോരാനും കാരണം. അതായത് കടലിൽ മറ്റ് രാജ്യങ്ങളുടെ മുങ്ങി കപ്പലുകൾക്ക് വയ്ച്ച കെണിയിൽ ചൈനീസ് കപ്പൽ സ്വയം കുടുങ്ങുകയായിരുന്നു. യുദ്ധ സമയം അല്ലാതിരുന്നിട്ടും മറ്റ് സൗഹൃദ രാജ്യങ്ങളുടെ മുങ്ങി കപ്പലുകൾ തകർക്കാൻ നോക്കിയ ചൈനക്ക് സ്വന്തം നീക്കങ്ങൾ തിരിച്ചടിയായിരിക്കുകയാണ്.

Related Articles

Latest Articles