Monday, January 5, 2026

ഇൻഡ്യാനയിലെ മാളിൽ വെടിവെപ്പ്: ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്: അക്രമിയെ തോക്ക് കൈവശമുണ്ടായിരുന്ന മറ്റൊരാൾ വെടിവെച്ച് വീഴ്ത്തി

ന്യൂയോർക്ക്: ഇൻഡ്യാനയിലെ ഒരു മാളിനുള്ളിലെ ഫുഡ് കോർട്ടിൽ വെടിവെപ്പ്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസ് പോലീസ് പുറത്ത് വിട്ട് റിപ്പോർട്ടിൽ പറയുന്നത്. അക്രമിയെ തോക്ക് കൈവശമുണ്ടായിരുന്ന മറ്റൊരാൾ വെടിവെച്ച് വീഴ്ത്തിയെന്നാണ്. സംഭവസ്ഥലത്ത് തന്നെ അക്രമി കൊല്ലപ്പെട്ടുവെന്നാണ് വിവരം.

ഇൻഡ്യാനയിലെ ഗ്രീൻവുഡ് പാർക്ക് മാളിലാണ് സംഭവം. വെടിവെപ്പിനെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ വൈകിട്ട് ആറ് മണിയോടെ യുഎസ് പോലീസ് സംഭവസ്ഥലത്തെത്തി. മാൾ മുഴുവനും പോലീസ് പരിശോധിച്ച് കൊല്ലപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തി. ഫുഡ് കോർട്ടിന് സമീപമുള്ള ശുചിമുറിയുടെ അടുത്ത് നിന്നും സംശയാസ്പദമായ ഒരു ബാഗ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്.

നിലവിൽ പ്രദേശത്ത് മറ്റ് ഭീഷണികൾ നിലിൽക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഇൻഡ്യാന മെട്രോപൊളിറ്റൻ പോലീസും മറ്റ് ഏജൻസികളും ചേർന്നാണ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് സമാനരീതിയിലുള്ള കൊലപാതകങ്ങൾ വീണ്ടും നേരിടേണ്ടി വരുന്നതിൽ കടുത്ത ആശങ്കയും പോലീസ് രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായി മേയർ മാർക്ക് മൈയേഴ്‌സ് പ്രതികരിച്ചു. ഏകദേശം 60,000 പേർ താമസിക്കുന്ന ഇൻഡ്യാനിലെ പ്രദേശമാണ് ഗ്രീൻവുഡ്. പ്രദേശത്തെ ജനങ്ങൾ അടുത്തിടെ നേരിട്ട ഏറ്റവും വേദനാജനകമായ ദുരന്തമാണിതെന്ന് മേയർ വ്യക്തമാക്കി.

Related Articles

Latest Articles