Monday, May 20, 2024
spot_img

ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കറിന് സുറിനാമിന്റെ പരമോന്നത സിവിലിയൻ ബഹുമതി: പുരസ്‌കാരം അധ്യാപകർക്കും സ്വയം സന്നദ്ധ സേവകർക്കും സമർപ്പിച്ച്

ആഗോള ആത്മീയ ഗുരുവും ജീവനകലയുടെ സ്ഥാപകനുമായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന് സുറി നാമിലെ ഏറ്റവും ഉന്നതമായ സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോർഡൺ _ ഹോണറേറി ഓർഡർ ഓഫ് ദി യെലോ സ്റ്റാർ ബഹുമതി. അദ്ദേഹത്തിന്റെ മാനവിക സേവനത്തിനെ മുൻനിർത്തിയാണ് ഈ ആദരം ലഭിച്ചത്. സുറിനാം രാഷ്‌ട്രപതി ചന്ദ്രിക പെർസാദ് സന്തോഖിയാണ് അദ്ദേഹത്തിന് ബഹുമതി സമ്മാനിച്ചത്

സുരിനാമിലെ ജനത അങ്ങയെ ഊഷ്മളമായ ഹൃദയത്തോടുകൂടി വരവേൽക്കുന്നുവെന്ന് രാഷ്രപതി സന്തോഖി അഭിസംബോധന പ്രസംഗത്തിൽ പറഞ്ഞു. ഈ രാജ്യത്തിൽ സ്തുത്യർഹമായ സേവ ചെയ്യുന്ന അധ്യാപകർക്കും സ്വയംസന്നദ്ധ സേവകർക്കും ഞാൻ ഈ ബഹുമതി അർപ്പിക്കുന്നതായി ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.

അതേസമയം, രാജ്യത്തിലെ പ്രമുഖ വ്യവസായികളുമായി ഗുരുദേവ് രാവിലെ കൂടിക്കാഴ്ച നടത്തി. ജീവനക്കാരുടെ മാനസികാരോഗ്യത്തിൽ ആത്മീയത വഹിക്കുന്ന പങ്കിനെ പ്പറ്റി അദ്ദേഹം വ്യവസായികളോട് സംസാരിച്ചു.

Related Articles

Latest Articles