Saturday, May 4, 2024
spot_img

മുന്‍ മാനേജരുടെ കൊലപാതകം; ദേര സച്ചാ സൗദ തലവന്‍ റാം റഹിം ഉള്‍പ്പെടെ നാല് പേര്‍ക്ക് ജീവപര്യന്തം

പഞ്ച്കുള: രഞ്ജിത് സിങ് വധക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് (Gurmeet Ram Rahim Singh) ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കു ജീവപര്യന്തം തടവ് ശിക്ഷ. പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതിയാണ് ഗുര്‍മീത് അടക്കമുള്ള പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അവ്താര്‍ സിങ്, സബ്ദില്‍ സിങ്, കൃഷ്ണന്‍ ലാല്‍, ജസ്ബിര്‍ സിങ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍.

തന്റെ മാനേജറായിരുന്ന രഞ്ജിത് സിങ്ങിനെ ഗുര്‍മീത് റാം റഹീം സിങ്ങും മറ്റുപ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. 2002 ലാണ് റാം റഹീമിന്റെ മാനേജരായിരുന്ന രഞ്ജിത് സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മറ്റൊരു ജീവപര്യന്തം ശിക്ഷ റാം റഹീം അനുഭവിക്കുന്നുണ്ട്.

റാം റഹിം സ്ത്രീ അനുയായികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് തന്റെ അനുയായികള്‍ക്കിടയില്‍ രഞ്ജിത് സിങ് ഊമക്കത്ത് പ്രചരിപ്പിച്ചതായി അദ്ദേഹം സംശയിച്ചതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍.

Related Articles

Latest Articles