തൃശ്ശൂർ: നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സുരേഷ് ഗോപിയും ഭാര്യ രാധികയും മാളവികയെ ആശീർവദിക്കാനെത്തിയിരുന്നു. സഹോദരൻ കാളിദാസിന്റെ ഭാവിവധു തരിണി കലിംഗരായർ ചക്കിയുടെ വിവാഹത്തിൽ പങ്കുച്ചേർന്നിരുന്നു.

തമിഴ്നാടാൻ സ്റ്റൈലിൽ ചുവന്ന പട്ടുസാരിയാണ് മാളവിക അണിഞ്ഞിരുന്നത്. കസവ് മുണ്ടും മേൽമുണ്ടുമായിരുന്നു നവനീതിന്റെ വേഷം.തൃശ്ശൂർ ഹയാത്ത് ഹോട്ടലിൽ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്.

പാലക്കാട് നെന്മാറ സ്വദേശിയായണ് വരൻ നവനീത് ഗിരീഷ്. യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. സിംപിൾ ലുക്കിലാണ് താരപുത്രി തന്റെ വിവാഹത്തിനായി ഒരുങ്ങിയത്.


