Sunday, May 19, 2024
spot_img

ഇനി കണ്ണനെ കൺനിറയെ കാണാം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി; മറ്റ്‌ ഇളവുകൾ ഇങ്ങനെ…

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി. ഇന്നലെ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതുവരെ പ്രതിദിനം 900 പേര്‍ക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭ നിവാസികളായ 150 പേര്‍ക്കുമാണ് അനുമതി നൽകുക. ഇതുവരെ പ്രതിദിനം 900 പേര്‍ക്കായിരുന്നു അനുമതിയുണ്ടായിരുന്നത്.

അതേസമയം കേരളത്തിൽ കോവിഡ് രോഗവ്യാപനം അപകടകരമായ നിലയിൽ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റങ്ങൾ വരുത്തിയത്. എന്നാൽ പുതുക്കിയ നിർദേശങ്ങളിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. പല കാര്യങ്ങളിലും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. പുതിയ നയം അനുസരിച്ച് കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാന ഇളവ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഇല്ലാത്ത ഇടങ്ങളിൽ ആഴ്ചയിൽ ആറ് ദിവസവും കടകൾ തുറക്കാൻ അനുമതിയായി. എന്നാൽ കടകളിൽ പ്രവേശിക്കുന്നതിന് മൂന്ന് നിബന്ധനകളാണ് സർക്കാർ നിർദേശിക്കുന്നത്. രണ്ടാഴ്ച മുന്‍പ് എടുത്ത ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ എന്നിവർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles