Thursday, May 16, 2024
spot_img

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം,ആദ്യഘട്ടത്തില്‍ പ്രവേശനം 2000 പേര്‍ക്ക് മാത്രം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനും വിവാഹത്തിനും
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആദ്യഘട്ടത്തില്‍ 2000 പേര്‍ക്കു മാത്രമേ വെര്‍ച്വല്‍ ക്യൂ വഴി ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാവൂവെന്നും ജില്ലാ കലകടറുടെ ഉത്തരവില്‍ വ്യക്തമാക്കി. ദര്‍ശനത്തിന് വരുന്നവര്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരുദിവസം നടത്താവുന്ന പരമാവധി വിവാഹങ്ങളുടെ എണ്ണം 25 ആക്കി. ഒരു വിവാഹത്തിന് വധൂവരന്മാര്‍ ഉള്‍പ്പെടെ 12 പേര്‍ മാത്രമേ പാടുള്ളൂ. ഇവരും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. 10 വയസ്സിന്​ താഴെയും 60 വയസ്സിന് മുകളിലുമുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുന്നു എന്നത് ദേവസ്വവും ആരോഗ്യ വിഭാഗവും ഉറപ്പുവരുത്തും.

ക്ഷേത്രപരിസരത്ത് കച്ചവടം നടത്താനും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണന്ന് നിര്‍ദേശമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം ജീവനക്കാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്രം രണ്ടാഴ്ച അടച്ചിരുന്നു. അതേസമയം ക്ഷേത്രനടയിലെ കല്യാണ മണ്ഡപത്തില്‍ താലികെട്ട് കഴിഞ്ഞാല്‍ ക്ഷേത്രപരിസരത്ത് വധൂവരന്മാരും മറ്റുള്ളവരും നിന്നുള്ള ഫോട്ടോയെടുപ്പ് അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. തിരക്ക് ഒഴിവാക്കാനാണിത്. ബുധനാഴ്ച ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിച്ച്‌​ തുടങ്ങിയെങ്കിലും തിരക്ക് വളരെ കുറവാണ്. ജീവനക്കാര്‍ക്ക് നടത്തിയ കോവിഡ് പരിശോധനയില്‍ രോഗവ്യാപനം കുറഞ്ഞത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ക്ഷേത്രം തുറക്കാന്‍ അനുമതി നൽകിയത്.

Related Articles

Latest Articles