Saturday, September 19, 2026

ഇനി കണ്ണനെ കൺനിറയെ കാണാം; ഗുരുവായൂരിൽ നാലമ്പല ദർശനത്തിനും പ്രസാദ ഊട്ടിനും അനുമതി

ഗുരുവായൂർ: ഗുരുവായൂർ (Guruvayur Temple) ക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് മുതൽ നാലമ്പലത്തിലും ഭക്തരെ പ്രവേശിപ്പിക്കും. കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ച് വൃശ്ചികം ഒന്നിന് പുലർച്ചെ അഞ്ചിന് പ്രഭാത ഭക്ഷണം മുതൽ പ്രസാദ ഊട്ടും പുനരാരംഭിക്കും.

ദേവസ്വം ഭരണസമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്. വെർച്വൽ ക്യൂ മുഖേനയാണ് നാലമ്പലത്തിനകത്ത് ദർശനം അനുവദിക്കുക. ഇതിനായി ഓൺലൈൻ ബുക്കിംഗ് തുടരും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നിയമതടസമില്ലെങ്കിൽ കുട്ടികളുടെ ചോറൂണ്, തുലാഭാരം എന്നിവയും വൃശ്ചികം ഒന്നിന് തുടങ്ങുമെന്നാണ് സൂചന. അതോടൊപ്പം ക്ഷേത്രസന്നിധിയിൽ നടക്കുന്ന വിവാഹങ്ങൾക്കും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വിവാഹ മണ്ഡപത്തിൽ അനുവദിക്കുന്ന 10 പേർക്കു പുറമേ മണ്ഡപത്തിന് താഴെ 10 പേർക്കും 4 ഫോട്ടോഗ്രാഫർമാർക്കും അനുമതി നൽകും.

Related Articles

Latest Articles