Wednesday, May 15, 2024
spot_img

അതിരൂക്ഷമായ കോവിഡ് വ്യാപനം; ഗുരുവായൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ദേവസ്വം ഭരണസമിതി

തൃശൂർ: കേരളത്തിൽ അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്നതിന്റെ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തി ദേവസ്വം ഭരണസമിതി.

ക്ഷേത്രത്തിൽ നാളെ മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും. ദിവസവും 3000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അനുവാദമുണ്ടാകുക. ഓൺലൈനായി ദർശനത്തിന് ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും അവസരം. നിലവിൽ 10,000 പേരെ വരെ അനുവദിച്ചിരുന്നു. കുട്ടികളുടെ ചോറൂണ് നടത്തുന്നത് നിർത്തലാക്കി. ചോറൂണ് ബുക്ക് ചെയ്തവർക്ക് വഴിപാട് വീടുകളിൽ നടത്താൻ സാധിക്കുന്ന വിധത്തിൽ നിവേദ്യം അടങ്ങുന്ന കിറ്റ് നൽകും.

വിവാഹത്തിന് പത്ത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. രണ്ട് ഫോട്ടോഗ്രാഫർമാരെ ഇതിനുപുറമേ അനുവദിക്കും.പ്രഭാതഭക്ഷണം 500 പേർക്കും ഉച്ചഭക്ഷണം 1000 പേർക്കും പാഴ്സലായി നൽകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികളും ദിവസവും രാത്രി ക്ഷേത്രത്തിൽ നടത്തിയിരുന്ന കൃഷ്ണനാട്ടവും നിർത്തിവച്ചു.

മാത്രമല്ല കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുലാഭാരം നടത്താം.ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണ സമിതിയംഗങ്ങൾ, കളക്ടർ എന്നിവർ ചേർന്നാണ് തീരുമാനം എടുത്തത്.

Related Articles

Latest Articles