guruvayur
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബുണ്ടെന്ന് വ്യാജ ഭീഷണി നൽകിയ യുവാവ് അറസ്റ്റിൽ. നെന്മിനിയില്‍ വാടകക്ക് താമസിക്കുന്ന തൃശൂര്‍ പുല്ലഴി കോഴിപറമ്പില്‍ സജീവനെയാണ് ടെമ്പൾ പൊലീസ് പിടികൂടിയത്.
ശനിയാഴ്ച രാത്രി 9.30ഓടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളി വന്നത്. ഉടന്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന ഭക്തരെ പുറത്താക്കി പരിശോധനയും നടത്തി. സന്ദേശം വ്യാജമെന്ന് കണ്ടെത്തിയതോടെ വിളിച്ച ആളുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മമ്മിയൂരില്‍നിന്ന് പിടികൂടിയത്.
മദ്യലഹരിയില്‍ വിളിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നേരത്തേയും പ്രതി സമാന രീതിയില്‍ ഭീഷണി മുഴക്കിയതായും കലക്ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നല്‍കിയതിന് ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാളെ റിമാന്‍ഡ് ചെയ്തു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…