Friday, May 17, 2024
spot_img

‘ഭഗവാന്റെ അനുഗ്രഹം ലോകമെമ്പാടും ഉണ്ടാകട്ടെ’; ശ്രീരാമനവമി ഉത്സവം ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ ആഘോഷിച്ച് യോഗി ആദിത്യനാഥ്‌; കന്യാപൂജ നടത്തി

ശ്രീരാമനവമിയുടെയും ചൈത്ര നവരാത്രിയുടെയും ദിനത്തിൽ ഇന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഗോരഖ്നാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. തുടർന്ന് നവദുർഗ്ഗയുടെ രൂപത്തിൽ 9പെൺകുട്ടികളെ ആരാധിക്കുകയും അവർക്ക് ഭക്ഷണവും പ്രസാദവും നൽകുകയും ചെയ്തു. 9 പെൺകുട്ടികളുടെയും പാദങ്ങൾ കഴുകി പൂർണ ആചാരങ്ങളോടെ ഭക്ഷണം നൽകി. ശേഷം എല്ലാവർക്കും ചുവന്ന നിറത്തിലുള്ള വസ്ത്രം സമ്മാനമായി നൽകി. ഭാരതത്തിൻ്റെ പാരമ്പര്യത്തിൽ മാതൃശക്തിയുടെ സ്ഥാനം എന്നും പരമ പ്രധാനമാണ്, അതുകൊണ്ട് തന്നെ എല്ലാ വർഷവും ശ്രീരാമനവമി ദിനത്തിൽ മുഖ്യമന്ത്രി യോഗി ഇതേ രീതിയിൽ കന്യാപൂജ നടത്താറുണ്ട്.

അതേസമയം സംസ്ഥാനത്തെ ജനങ്ങൾക്ക് ശ്രീരാമനവമി ആശംസകൾ ട്വിറ്ററിലൂടെ അദ്ദേഹം നേർന്നു . ‘മര്യാദപുരുഷോത്തമനായ പ്രഭു ശ്രീരാമന്റെ ജീവിതം എല്ലാ മനുഷ്യർക്കും മാതൃകയാണ്. ഭഗവാന്റെ അനുഗ്രഹം ലോകമെമ്പാടും ഉണ്ടാകട്ടെ. ജയ് ജയ് ശ്രീറാം!’- അദ്ദേഹം തന്റെ ട്വീറ്റിൽ കുറിച്ചു

Related Articles

Latest Articles