Friday, May 17, 2024
spot_img

ശിവസേനയുടെ ഹിന്ദു വിരുദ്ധതയിൽ പ്രതിഷേധം: പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കി മഹാരാഷ്ട്ര നവനിർമാൺ സേന

മുംബൈ: ശിവസേനയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി മഹാരാഷ്ട്ര നവനിർമാൺ സേന. ശ്രീരാമ നവമി നാളിലാണ് നവനിർമാൺ സേന രംഗത്ത് എത്തിയത്.
മുംബൈയിലെ ശിവസേന ആസ്ഥാനമായ ശിവ സേന ഭവന് മുന്നിൽ ലൗഡ് സ്പീക്കറിൽ ഹനുമാൻ ചാലിസ വായിച്ചായിരുന്നു എം.എൻ.എസിന്റെ പ്രതിഷേധം.

എന്നാൽ രാജ് താക്കറെയുടെ ആഹ്വാന പ്രകാരം ഹനുമാൻ ചാലിസ മുഴക്കിയത് പൊലീസെത്തി തടഞ്ഞു. തുടർന്ന് ശിവസേന നേതാവ് യശ്വന്ത് കില്ലേദറിനെയും ടാക്സി ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം പള്ളികളിലെ ലൗഡ് സ്പീക്കർ ഉപയോഗം തടഞ്ഞില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ലൗഡ് സ്പീക്കറിലൂടെ ഹനുമാൻ ചാലിസ മുഴക്കുമെന്ന് രാജ് താക്കറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ശിവസേന ആസ്ഥാനത്തിന് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കിയതെന്ന് എം എൻ എസ് വ്യക്തമാക്കി.

Related Articles

Latest Articles