Wednesday, January 7, 2026

ഗ്യാൻവാപി മസ്ജിദ് വിഷയം; വാരണസി സിവില്‍ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് മസ്ജിദ് കമ്മിറ്റി, കേസ് ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരണസി സിവില്‍ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് മസ്ജിദ് കമ്മിറ്റി.മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കും. മസ്ജിദിലെ സര്‍വേയും സിവില്‍ കോടതി നടപടികളും ചോദ്യം ചെയ്തതാണ് ഹര്‍ജികള്‍. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.

എന്നാല്‍, വാരണസി സിവില്‍ കോടതിയുടെ ഇന്നലത്തെ, നടപടികള്‍ കോടതി തടഞ്ഞിരുന്നു. വാരണസി സിവില്‍ കോടതി ഒരു ഉത്തരവും പാസാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. വാരണസി സിവില്‍ കോടതി ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.

ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, വാരണസി ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് കമ്മീഷണര്‍, കാശി വിശ്വനാഥ ക്ഷേത്രം ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവില്‍ കോടതിയിലെ ഹര്‍ജിക്കാര്‍ എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Related Articles

Latest Articles