Thursday, October 1, 2026

മലപ്പുറത്ത് മൂന്നു പോലീസുകാര്‍ക്ക് കൂടി എച്ച്1 എന്‍1 സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് എആര്‍ ക്യാമ്പില്‍ മൂന്നു പോലീസുകാര്‍ക്കു കൂടി എച്ച1 എന്‍1 സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച പോലീസുകാരുടെ എണ്ണം ഒമ്പതായി. ഇന്നലെയാണ് ക്യാമ്പിലെ 6 പോലീസുകാര്‍ക്ക് എച്ച1 എന്‍1 സ്ഥിരീകരിച്ചത്.

കണ്ണൂരില്‍ തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ക്യാമ്പിലെ നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

Related Articles

Latest Articles