Sunday, May 19, 2024
spot_img

ഭീതി വിതയ്ക്കാൻ എച്ച്3എൻ2 വൈറസ് !!
രോഗബാധയെത്തുടർന്ന് രാജ്യത്താദ്യമായി മരണം റിപ്പോർട്ട് ചെയ്തു

ദില്ലി : ആശങ്കയുയർത്തിക്കൊണ്ട് എച്ച്3എൻ2 വൈറസ് ബാധ മൂലം രാജ്യത്ത് 2 പേർ മരിച്ചു. ഇതാദ്യമായാണ് ഈ രോഗത്താൽ രാജ്യത്ത് മരണം റിപ്പോർട്ട് ചെയ്യുന്നത്. ഹരിയാന, കർണാടക സംസ്ഥാനങ്ങളിലായി ഓരോ രോഗികൾ വീതം മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 90 പേർക്കാണ് എച്ച്3എൻ2 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എച്ച്1എൻ1 വൈറസ് ബാധയുടെ 8 കേസുകളുമുണ്ടായി.

‘ഹോങ്കോങ് ഫ്ലു’ എന്ന പേരിലറിയപ്പെടുന്ന എച്ച്3എൻ2 വൈറസ് ബാധ രാജ്യത്ത് കൂടുകയാണ്. കോവിഡിനു സമാനമായ ലക്ഷണങ്ങളാണ് എച്ച്3എൻ2, എച്ച്1എൻ1 എന്നിവയ്ക്കുമുള്ളത്. കോവിഡ് ഭീഷണിയിൽനിന്നു പതിയെ മുക്തമായി വരുമ്പോഴാണ് ഇൻഫ്ലുവൻസ ഭീതി പരത്തുന്നത് എന്നത് പരക്കെ ആശങ്കയുണ്ടാക്കുന്നുണ്ട് . വേനൽക്കാലം എത്തുന്ന മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ താപനില ഉയരാൻ തുടങ്ങുമ്പോൾ ഈ സബ്ടൈപ്പ് വഴിയുള്ള രോഗബാധ കുറഞ്ഞേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ഇതു പുതിയ വകഭേദമല്ലെന്നും 1968ൽ ഹോങ്കോങ്ങിൽ വൻതോതിൽ രോഗബാധയ്ക്കു കാരണമായത് ഈ വൈറസ് ആണെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.

Related Articles

Latest Articles