Friday, May 17, 2024
spot_img

പുതിയ വിജയൻ സ്വപ്നയ്ക്ക് എതിരെ കേസ് കൊടുക്കില്ലെന്ന പോളിസിയുണ്ടോ? മുഖ്യനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങളാണ് ലൈവിൽ നടത്തിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയോട് ചോദ്യവുമായി എത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരുപാട് തവണയാണ് മുഖ്യമന്ത്രിക്ക് നേരെ സ്വപ്ന സുരേഷ് വിരൽ ചൂണ്ടിയത്. ഇത്രയേറെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് സ്വപ്നയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാത്തതെന്ന് രാഹുൽ ചോദിച്ചു. പുതിയ വിജയൻ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന പോളിസി ഉണ്ടോയെന്നും രാഹുൽ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് രാഹുൽ മുഖ്യമന്ത്രിയെ പരിഹസിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

സ്വപ്ന സുരേഷ് ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സ്വപ്നയ്ക്കെതിരെ CPM സെക്രട്ടറി MV ഗോവിന്ദൻ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു.

സ്വപ്നയുടെ ഒരൊറ്റ ദിവസത്തെ ആരോപണത്തിനെതിരെ ഏതോ ഒരു വിജീഷ് പിള്ള നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു.

ഈ രണ്ട് വാർത്ത കണ്ട ഒരു പൗരൻ എന്ന നിലയിൽ ചില സംശയങ്ങൾ ചോദിക്കട്ടെ.

1) പല തവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പുതിയ വിജയൻ എന്തു കൊണ്ട് മാനനഷ്ടക്കേസ് സ്വപ്ന യ്ക്കെതിരെ കൊടുക്കുന്നില്ല?

2) പിണറായി വിജയൻ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന് വാദം നിലനില്ക്കില്ല, കാരണം CPM സെക്രട്ടറിയായിരുന്ന ‘പഴയ വിജയൻ’ ജസ്റ്റിസ് സുകുമാരൻ നടത്തിയ പരാമർശത്തിന്റെ പേരിൽ മുൻപ് മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. അപ്പോൾ ‘പുതിയ വിജയനാണോ’ മാനം നഷ്ടമായാലും കേസ് കൊടുക്കാത്തത്?

3) ശ്രീ ‘പുതിയ വിജയൻ’ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന പോളിസി ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുടുംബം കേസ് കൊടുക്കാത്തത് ?

4) സ്വപ്നയുടെ വാക്കിന് ആരു വിലകൊടുക്കുന്നുവെന്ന് മറുപടി പറഞ്ഞാൽ, പിന്നെ എന്തിനാണ് സ്വപ്നയുടെ ആരോപണത്തിന്റെ പേരിൽ ADGP MR അജിത് കുമാറിന് വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത്?

5) ഷാജ് കിരണിനെതിരായ അന്വേഷണം എവിടെ വരെയായി?

6) മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തതിനെയും, പാർട്ടി സെക്രട്ടറി കേസ് കൊടുക്കുന്നതിനെയും ബാലൻസ് ചെയ്തുള്ള ലോജിക്കലായ ന്യായീകരണം CPM തയ്യാറാക്കിയോ?

7) സ്വപ്ന ഫ്രോഡാണെന്ന് നിങ്ങൾ പറയുമ്പോൾ, ഫ്രോഡിന് ക്രമവിരുദ്ധമായി ജോലി കൊടുത്ത ശിവശങ്കരനെ ഇപ്പോഴും വിശ്വസിക്കുന്ന പിണറായിയെ എന്ത് വിളിക്കും നിങ്ങൾ ?

Related Articles

Latest Articles