Sunday, November 22, 2026

മരിച്ചവരുടെ എണ്ണം 2,207 ആയി; 300 ലേറെ പേരെ കാണാനില്ല; തിരച്ചിൽ തുടരുന്നു; ദുരന്ത ഭൂമിയായി ഹെയ്തി

പോർട്ട് ഓ പ്രിൻസ്​: ക​രീ​ബി​യ​ൻ രാ​ജ്യ​മാ​യ ഹെ​യ്തി​യി​ൽ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,207 ആയി. 344 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 12,260 പേരെയാണ് ഭൂകമ്പത്തെ തുടർന്ന് പരിക്കുകളോടെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ പതിനായിരത്തോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഭൂകമ്പത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരസഹായം എത്തിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനിടയില്‍ മരുന്നുകളും ഭക്ഷണവുമായി എത്തിയ വാഹനങ്ങള്‍ തട്ടിയെടുത്തതായും വാര്‍ത്തകള്‍ വരുന്നുണ്ട്.

https://twitter.com/weathernetwork/status/1428899659641090053

ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടര്‍ന്ന് ഒട്ടേറെ തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടു. അതേസമയം 2010 ജനുവരിയില്‍ റിക്ടര്‍സ്‌കെയിലില്‍ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രാജ്യത്ത് രണ്ടുലക്ഷത്തിലധികംപേര്‍ മരിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles