Thursday, November 5, 2026

കശ്‌മീർ സാധാരണ നിലയിലേക്ക്; ആശുപത്രികളിൽ ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു

ജമ്മു: ജമ്മു കശ്‌മീരിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ഇവിടങ്ങളിലെ ആശുപത്രികളിൽ ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു. ആരോഗ്യ കേന്ദ്രങ്ങളും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഓഫിസുകളും ഉൾപ്പെടെ 80 സർക്കാർ ആശുപത്രികളിലാണ് ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതെന്ന് അധികൃതർ അറിയിച്ചു.

പ്രത്യേക ഭരണഘടനാപദവിയായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ഓഗസ്റ്റ് അഞ്ച് മുതൽ ജമ്മു- കശ്മീരിൽ ഇന്‍റർനെറ്റ്, മൊബൈൽ സേവനങ്ങൾ നിർത്തിവച്ചിരുന്നു.

Related Articles

Latest Articles