Saturday, January 10, 2026

ഇസ്രായേൽ എന്താണെന്ന് ഹമാസിന് ഇനിയും മനസിലായിട്ടില്ല !

ഒക്ടോബർ 7 ന് തുടങ്ങിയ ഇസ്രായേൽ – ഹമാസ് സംഘർഷം ഇപ്പോഴും ഒരു അയവുമില്ലാതെ തുടരുകയാണ്. യുദ്ധം തുടങ്ങിയത് ഹമാസാണ്. എന്നാൽ യുദ്ധം തുടങ്ങിവച്ച ഹമാസ് പോലും ഇതുവരെ നേരിട്ടിട്ടില്ലാത്ത തിരിച്ചടിയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഹമാസ് ഇത് ചോദിച്ചുവാങ്ങിയത് എന്ന് മാത്രമേ എപ്പോൾ നടക്കുന്ന യുദ്ധത്തെപ്പറ്റി ഭൂരിഭാഗം ആളുകൾക്കും പറയാനുള്ളു. കാരണം, സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഇത്രയും സജീവമായ ഈ കാലത്ത് ഓരോ സെക്കന്റും ഹമാസിന്റെ ക്രൂര കൃത്യങ്ങൾ ജനങ്ങളുടെ വിരൽ തുമ്പിലേക്ക് എത്തുന്നുണ്ട്. അതിനാൽ തന്നെ, പഴയപോലെ സേവ് ഗാസ എന്നൊന്നും പറഞ്ഞു ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അവർക്ക് സാധിക്കുന്നില്ല. എന്നിരുന്നാലും, കേരളത്തിലെയടക്കം ചില രാഷ്ട്രീയ പാർട്ടികളും മറ്റും ഹമാസിനെയാണ് പിന്തുണയ്ക്കുന്നത്. ഹമാസിന്റെ ക്രൂരകൃത്യങ്ങൾ ബോധ്യപ്പെട്ടിട്ടും അവർക്ക് ഇസ്രായേൽ ആണ് ശത്രു പക്ഷത്ത് നിൽക്കുന്നത്. ഇപ്പോഴിതാ, ഹമാസിനെ അനുകൂലിക്കുന്ന സുഡാപ്പികളെ വാരിയലാക്കുകയാണ് ഇസ്രായേലിൽ നിന്നും മലയാളി യുവതിയായ റീന ഫ്രാൻസിസ്.

ഇസ്രയേലിനെ മുച്ചൂടും മുടിപ്പിക്കാൻ ഇറങ്ങിതിരിച്ചവർക്ക് കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാകാൻ പോകുന്നത്. കാരണം, ഭാരതമടക്കം നിരവധി രാജ്യങ്ങളാണ് ഇസ്രയേലിനെ പിന്തുണയ്ക്കുന്നത്. കൂടാതെ, റീന ഫ്രാൻസിസ് പറയുന്നത് പോലെ ഇസ്രയേലിനെ മനസിലാക്കാതെയാണ് ഹമാസ് യുദ്ധത്തിനായി ഇറങ്ങിത്തിരിച്ചത്. അതിനാൽ, തന്നെ ഹമാസ് ഇതുവരെ കണ്ടിട്ടില്ലാത്ത കനത്ത തിരിച്ചടിയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

Related Articles

Latest Articles