Wednesday, December 24, 2025

കൈത്തറി ദിനാഘോഷം; ജില്ലാ തല ഉദ്ഘാടനം ബാലരാമപുരത്ത്

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ കൈത്തറി ദിനത്തിൽ ബാലരാമപുരത്ത് വിവിധ പരിപാടികളോടെ കൈത്തറി ദിനാഘോഷം നടക്കും. തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം രാവിലെ പതിനൊന്ന് മണിക്ക് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും, ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനിലും ചേര്‍ന്ന് നിര്‍വ്വഹിക്കും.

ജില്ലയിലെ മുതിര്‍ന്ന നെയ്ത്തുകാരെ ചടങ്ങില്‍ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കാട്ടാക്കട എം എല്‍ എ ഐ . ബി .സതീഷ് അധ്യക്ഷനാകും. ഭൗമസൂചിക ലഭിച്ച അഞ്ചിനം കൈത്തറി വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുള്ള ഫാഷന്‍ ഷോയും നെയ്ത്തിന്റെ പ്രദര്‍ശനവും ഇതിനോടനുബന്ധിച്ച് ഉണ്ടാകും.

Related Articles

Latest Articles