Tuesday, September 22, 2026

ഞാൻ ഇവിടൊക്കെത്തന്നെ ഉണ്ടേ…! മൃഗശാലയിൽ നിന്നും ചാടിയ വിരുതൻ ഹനുമാൻ കുരങ്ങിനെ കണ്ടുകിട്ടി,പിടികൂടാനാകാതെ അധികൃതർ

തിരുവനന്തപുരം:കഴിഞ്ഞ ഒരാഴ്ചയായി പൊലീസിനെയും മൃഗശാല ഉദ്യോഗസ്ഥരെയും വട്ടംകറക്കി നഗരത്തിൽ ചുറ്റിക്കറങ്ങിയ വിരുതൻ ഹനുമാൻ കുരങ്ങിനെ കണ്ടുകിട്ടി. എന്നാൽ കുരങ്ങിനെ പിടികൂടാനാകാതെ ആശങ്കയിലാണ് പോലീസും മൃഗശാല അധികൃതരും. തിരുപ്പതി സൂവോളജിക്കൽ പാർക്കിൽ നിന്നും കൊണ്ടുവന്ന രണ്ടു കുരങ്ങുകളിൽ ഒന്നിനെ തുറന്നു വിടുന്നതിനിടെയാണ് ഹനുമാൻ കുരങ്ങ് പുറത്തേക്ക് ചാടിയത്. പിഎംജിയിലെ ഒരു ഹോസ്റ്റലിലെ പുളിമരത്തിന് മുകളിൽ ഇരുന്ന് പുളിയിലകൾ തിന്നുന്ന കുരങ്ങിനെ ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്.എന്നാൽ കുരങ്ങിനെ എങ്ങനെ പിടികൂടുമെന്നത് ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമായി തുടരുകയാണ്.

അതിവേഗത്തിൽ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചാടിപ്പോകാൻ കഴിവുള്ളതാണ് ഈ പെൺ ഹനുമാൻ കുരങ്ങ്. പൂക്കളും തളിരിലകളും ഒക്കെയാണ് ഈ കുരങ്ങുകൾ കഴിക്കുന്നത്. അതുകൊണ്ടുതന്നെ വിശക്കുമ്പോൾ കുരങ്ങ് വീടുകളുടെ പരിസരങ്ങളിലേക്ക് വരാൻ സാധ്യതയുണ്ട്. അതുപോലെ കാക്കകൾ ശബ്ദമുണ്ടാക്കി കൂട്ടത്തോടെ ആക്രമിക്കാനും സാധ്യതയുണ്ട്. അത്തരം ശബ്ദങ്ങൾ ശ്രദ്ധയിൽ പെടുകയോ വീട്ടു പരിസരത്തേക്ക് എത്തുകയോ ചെയ്താൽ അറിയിക്കണമെന്നാണ് മൃഗശാല അധികൃതർ പങ്കുവയ്ക്കുന്ന വിവരം.

Related Articles

Latest Articles