Wednesday, September 23, 2026

തിരുവനന്തപുരം മൃഗശാല അധികൃതർക്ക് വീണ്ടും തലവേദന;ഹനുമാൻ കുരങ്ങ് പുറത്ത് ചാടി; ഇനം അക്രമ സ്വഭാവമുള്ളവ,നിരീക്ഷണം ശക്തം

തിരുവനന്തപുരം:മൃഗശാല അധികൃതർക്ക് വീണ്ടും തലവേദന.മൃഗശാലയിലെ ഹനുമാൻ കുരങ് പുറത്ത് ചാടിയതായി റിപ്പോർട്ട്.പുറത്ത് ചാടിയ ഇനം അക്രമ സ്വഭാവമുള്ളവയെന്നും ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ നടക്കാനിരിക്കെയാണ് കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോൾ കുരങ്ങ് ചാടിപ്പോയത്.

ജീവനക്കാർ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.
പുതിയതായി എത്തിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ മൃഗശാല അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. ജീവനക്കാർ മൃഗങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്തു.

Related Articles

Latest Articles