Thursday, September 24, 2026

യാത്രക്കാരിയെ രാത്രിയിൽ വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി;കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി ആര്‍ടിഒ

കൊച്ചി: യാത്രക്കാരിയെ രാത്രി പാതി വഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി.ആലുവ – തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്‌കോ ബസ് കണ്ടക്ടര്‍ സജു തോമസിന്റെ കണ്ടക്ടര്‍ ലൈസന്‍സ് താത്കാലികമായി റദ്ദാക്കി.20 ദിവസത്തേക്കാണ് റദ്ദാക്കിയത്.ആലുവ ജോയിന്റ് ആര്‍ടിഒ ബി ഷഫീഖ് ആണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞദിവസം രാത്രി 8.40 നാണ് സംഭവം. ആലുവ സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് യാത്ര അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞാണ് നാദിറയെന്ന സ്ത്രീയെ ഇറക്കിവിട്ടത്. തുടര്‍ന്ന് ഇവര്‍ പരാതിപ്പെടുകയായിരുന്നു.

Related Articles

Latest Articles