Wednesday, May 15, 2024
spot_img

പ്രശസ്ത നർത്തകി നാട്യജ്യോതി കുമാരി അപർണ്ണ ശർമ്മ യുടെ ‘കേരള നടനം സ്വരൂപം പഠനവും സാധ്യതകളും’ പുസ്തക പ്രകാശനം ഹരി എസ് കർത്ത നിർവഹിച്ചു

തിരുവനന്തപുരം: പ്രശസ്ത നർത്തകി നാട്യ ജ്യോതി കുമാരി അപർണ്ണ ശർമ്മയുടെ ‘കേരള നടനം സ്വരൂപം പഠനവും സാധ്യതകളും’ പുസ്തക പ്രകാശനം ബഹുമാനപ്പെട്ട കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാന്റെ അഡിഷണൽ പി എ ഹരി എസ് കർത്ത നിർവഹിച്ചു.

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ ഭാരതീയ നൃത്ത ഇതിഹാസം ഡോ.ഗുരുഗോപിനാഥിന്റെ ശിഷ്യ ഭവാനി ചെല്ലപ്പന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള നടനം തനത് ശൈലി ശിൽപശാലയുടെ വേദിയിലാണ് പുസ്തക പ്രകാശനം നടന്നത്. ഡോ.സജീവ് അഴീക്കോട് ചടങ്ങിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ.സഞ്ജയ് വേദിയിൽ സന്നിഹിതനായിരുന്നു.

Related Articles

Latest Articles