Saturday, May 4, 2024
spot_img

ജാഗ്രത കൈവിടാതെ രാജ്യം! ചൈന ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ദില്ലി : ലോകം കോവിഡ് വ്യാപന ഭീഷണിയെ നേരിടുന്ന സാഹചര്യത്തിൽ,കോവിഡ് വ്യാപനം അതിരൂക്ഷമായ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു ഇന്ത്യയിലേക്കു വരുന്നവർക്ക് കോവിഡ് കേന്ദ്രസർക്കാർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി . സിംഗപ്പൂർ, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നു വരുന്നവർക്കും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

ഈ രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമായും കരുതണം. യാത്രയ്ക്കിടയിൽ ഈ രാജ്യങ്ങളിലിറങ്ങേണ്ടി വരുന്ന യാത്രക്കാർക്കും ഇതു ബാധകമാകുമെന്നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതുക്കിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഓരോ വിമാനങ്ങളിലെയും 2% യാത്രക്കാരെയും പരിശോധിച്ചു വരുന്നുണ്ട്.

Related Articles

Latest Articles